കോഴിക്കോട്: കോവിഡ് രോഗികള്‍ അനുദിനം വർധിച്ച സാഹചര്യത്തില്‍ ബലിപെരുന്നാളിനും ബലി കർമത്തിനും അതി ജാഗ്രത പുലർത്തണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പ്രസ്താവനയിൽ ആഭ്യർഥിച്ചു. പെരുന്നാളും ബലിയും വിശ്വാസിക്ക് ഏറെ പ്രാധാന്യമുള്ളതാണ്.
അധികൃതരുടെ കോവിഡ് നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ചാണ് അത് നടത്തേണ്ടത്. ആരോഗ്യ സുരക്ഷക്ക് മികച്ച പരിഗണന നല്‍കണം. പെരുന്നാള്‍ നമസ്കാരത്തിന് കുട്ടികളും പ്രായംകൂടിയവരും പള്ളിയിലേക്ക് പോകരുത്.
അവര്‍ വീടുകളില്‍ നമസ്കരിക്കുക. ഉളുഹിയ്യത് നടക്കുന്ന സ്ഥലങ്ങളിലും ഇറച്ചി വിതരണത്തിലും ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം -അദ്ദേഹം പറഞ്ഞു.