Thursday, December 26, 2024
Google search engine
HomeCareerപൊതുജനസേവന രംഗത്തെ നൂതന ആശയാവിഷ്‌കാരം: ജൂലൈ 31 വരെ അവാർഡുകൾക്ക് അപേക്ഷിക്കാം

പൊതുജനസേവന രംഗത്തെ നൂതന ആശയാവിഷ്‌കാരം: ജൂലൈ 31 വരെ അവാർഡുകൾക്ക് അപേക്ഷിക്കാം

പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്‌ക്കാരത്തിനുളള (ഇന്നവേഷൻസ്) മുഖ്യമന്ത്രിയുടെ 2018 ലെ അവാർഡുകൾക്ക് അപേക്ഷിക്കാനുളള തിയതി ജൂലൈ 31 വരെ ദീർഘിപ്പിച്ചു. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യവികസന/ സ്വയംസഹായ/അയൽപ്പക്കസംഘങ്ങൾ, പൊതുമേഖലാസ്ഥാനങ്ങൾ/സർക്കാർ നിയന്ത്രണത്തിലുളള സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവയിൽ 2018 ൽ നടപ്പാക്കിയ നൂതന ആശയാവിഷ്‌കാരത്തിനുളള അംഗീകാരമായാണ് അവാർഡുകൾ നൽകുന്നത്. പബ്‌ളിക് സർവ്വീസ് ഡെലിവറി, പേഴ്‌സണൽ മാനേജ്‌മെന്റ്, പ്രൊസീഡ്വറൽ ഇന്റർവെൻഷൻസ്, ഡെവലപ്‌മെന്റൽ ഇന്റർവെൻഷൻസ്, എന്നീ നാലു വിഭാഗങ്ങൾക്കാണ് അവാർഡുകൾ. ഓരോ വിഭാഗത്തിനും അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.

മലയാളത്തിലും ഇംഗ്ലീഷിലും മൂന്നു വീതം സ്‌പൈറൽ ബൈൻഡ് ചെയ്ത അപേക്ഷകൾ ഡയറക്ടർ, ഐ.എം.ജി. തിരുവനന്തപുരം-695033 എന്ന മേൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ഐ.എം.ജിയുടെ വെബ്‌സൈറ്റായ www.img.kerala.gov.in  സന്ദർശിക്കുക.

ഫോൺ: 0471 2304229, 9074825944

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com