കൊൽക്കത്ത: പശ്ചിമബംഗാളിൽ ജൂലൈ 31 വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്ച നടത്തിയ സർവകക്ഷി യോഗത്തിലാണ് മമത ഇക്കാര്യം അറിയിച്ചത്. കോവിഡ് കേസുകൾ ഉയരുന്നതിനിടെയാണ് മമതയുടെ പ്രഖ്യാപനം
ജൂലൈ 31 വരെ സ്കൂളുകളും കോളജുകളും ട്രെയിൻ-മെട്രോ സർവീസുകളും ഉണ്ടാവില്ലെന്ന് മമത വ്യക്തമാക്കി. കഴിഞ്ഞ ദിവസം 370 പേർക്കാണ് ബംഗാളിൽ കോവിഡ് സ്ഥിരീകരിച്ചത്. 14,728 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4930 പേരാണ് നിലവിൽ ചികിൽസയിലുള്ളത്
11 പേർ കഴിഞ്ഞ ദിവസം രോഗംബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 580 ആയി ഉയർന്നു. ജൂൺ 30 വരെയാണ് കേന്ദ്രസർക്കാർ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്