Tuesday, May 21, 2024
Google search engine
HomeIndiaധനസഹായത്തില്‍ വേര്‍തിരിവോ, എന്തിന് കരിപ്പൂരിൽ മാത്രം പോയി? – വിശദീകരണം

ധനസഹായത്തില്‍ വേര്‍തിരിവോ, എന്തിന് കരിപ്പൂരിൽ മാത്രം പോയി? – വിശദീകരണം

തിരുവനന്തപുരം∙ കരിപ്പൂര്‍, രാജമല ദുരന്തങ്ങളിലെ ധനസഹായത്തില്‍ വേര്‍തിരിവില്ലെന്ന് മുഖ്യമന്ത്രി. രണ്ടും രണ്ടുരീതിയിലുള്ള ദുരന്തങ്ങളാണ്. രാജമലയിലേത് പ്രാഥമികസഹായം മാത്രമാണ്. നഷ്ടം വിലയിരുത്തി കൂടുതല്‍ സഹായം നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. പെട്ടിമുടിയിൽ ദുരന്തത്തിലായവരോട് കേന്ദ്ര–കേരള സർക്കാരുകൾ അവഗണന കാണിക്കുന്നെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. കരിപ്പൂർ ദുരന്തത്തെയും പെട്ടിമുടിയിലെ ദുരന്തത്തെയും രണ്ടു തട്ടിൽ അളക്കരുതെന്നും മരിച്ചവർക്ക് തുല്യമായ നഷ്ടപരിഹാരം നൽകണമെന്നും ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിനോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

രാജമലയില്‍ പോകാതെ വിമാന ദുരന്തമുണ്ടായ കരിപ്പൂരിൽ മാത്രം പോയത് എന്തിനാണെന്ന ചോദ്യത്തിനും മുഖ്യമന്ത്രി വിശദീകരണം നൽകി. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അവിടെ പോകാതിരുന്നത്. രക്ഷാപ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ രാജമലയില്‍ നടക്കുന്നത്. അവിടെ എത്തിച്ചേരാന്‍പോലും കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ഹെലിക്കോപ്റ്ററില്‍ അവര്‍ അവിടെയെത്താന്‍ ആലോചന നടത്തി. രണ്ടു തവണ ആലോചിച്ചുവെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തിനാല്‍ അതിന് സാധിച്ചില്ല.

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ചികിത്സയില്‍ കഴിയുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന് മനസിലാക്കാനാണ് കോഴിക്കോട് പോയത്. അതിവിദഗ്ധമായ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. അതിവേഗം നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ എല്ലാവരും പ്രശംസിക്കുകയാണ്. അപകടത്തിന്റെ ഭീകരത സ്ഥലം നേരിട്ട് കണ്ടപ്പോഴാണ് മനസിലാക്കാന്‍ കഴിഞ്ഞത്. രാജമല സന്ദര്‍ശിക്കാതെ കോഴിക്കോട്ട് പോയതില്‍ വേര്‍തിരിവിന്റെ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി വ്യക്താമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com