പ്രവാസികളുടെ ജീവിതം വിഷയമാക്കി നിരവധി സിനിമകള്‍ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. പലതും ഏറെ ഹൃദയസ്പര്‍ശിയാണ്, സിനിമാ പ്രേമികള്‍ ഇരുകൈയും നീട്ടി ഏറ്റെടുത്തവയാണ്. എന്നാൽ ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ ഇതുവരെ പറയാത്ത കഥയുമായി ഒരു സിനിമ എത്തുകയാണ്. ദേര ഡയറീസ് എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ യുസുഫെന്ന അറുപതുകാരൻ നിരവധി വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനത്തിന്‍റെ കാഴ്ചകളാണ് അവതരിപ്പിക്കുന്നത്.
ഒരൂകൂട്ടം യുവ ചലച്ചിത്രകാരന്മാര്‍
ഇതുവരെ കണ്ടുമടുത്ത പ്രവാസത്തിന്‍റേയും ഗള്‍ഫിന്‍റേയും കഥകളെ കുടഞ്ഞുമാറ്റി വ്യത്യസ്ത കാഴ്ചപ്പാടുമായി എത്തുകയാണ് ഒരൂകൂട്ടം യുവ ചലച്ചിത്രകാരന്മാര്‍. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ യൂസുഫ് മറ്റുള്ളവരിൽ ചെലുത്തിയ സ്വാധീനം തിരിച്ചറിയുന്നതുപോലും അയാളുടെ അഭാവത്തിൽ മാത്രമാണെന്നതാണ് ചിത്രം കാണിക്കുന്നത്. ഒരു ജീവിതത്തിനപ്പുറത്ത് ഒരുപാട് ജീവിതങ്ങളായിരിക്കും തീയേറ്ററിൽ നിന്നും പ്രേക്ഷകനോടൊപ്പം കൂടുകയെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉറപ്പുതരികയാണ്.
എംജെഎസ് മീഡിയയുടെ ബാനറിൽ ഫോര്‍ അവര്‍ ഫ്രണ്ട്സിനുവേണ്ടി മധു കറുവത്തിന്‍റെ നേതൃത്വത്തിൽ നിര്‍മ്മിച്ച ‘ദേര ഡയറീസ്’ പൂര്‍ണ്ണമായും ദുബായിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം എന്ന സിനിമയുടെ സഹ സംവിധായകൻ മുഷ്ത്താഖ് റഹ്മാൻ കരിയാടൻ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ പൂര്‍ത്തിയാക്കി റിലീസിനായി ഒരുങ്ങുകയുമാണ്.
അബു വളയംകുളം നായകനാകുന്ന ചിത്രം
തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി നിര്‍മ്മിച്ച മേര്‍ക്കു തൊടര്‍ച്ചി മലൈ എന്ന സിനിമയിലെ നായകനായ അബു വളയംകുളം മലയാളത്തിൽ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്. ഈട, അഞ്ചാം പാതിര തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട് അബു. യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷാലു റഹീമാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം. കമ്മിട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ 06, ലൂക്ക, മറഡോണ, ഒറ്റയ്‍ക്കൊരു കാമുകൻ, കളി ഇവയാണ് ഷാലു അഭിനയിച്ച സിനിമകള്‍. അര്‍ഫാസ് ഇഖ്ബാൽ ശ്രദ്ധേയ വേഷത്തിൽ ദുബായിലെ ഹിറ്റ് എഫ്.എം 96.7 ആര്‍.ജെയായ അര്‍ഫാസ് ഇഖ്ബാൽ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷമീര്‍ ഷാ, രൂപേഷ് തലശ്ശേരി, പ്രശാന്ത് കൃഷ്ണൻ, ജയരാജ്, അഷറഫ് കളപ്പറമ്പിൽ, രാഗേഷ് കുങ്കുമത്ത്, ബെൻ സെബാസ്റ്റ്യൻ, ഫൈസൽ, അബ്രഹാം ജോര്‍ജ്ജ്, സഞ്ജു ഫിലിപ്സ്, അജേഷ് രവീന്ദ്രൻ, വിനയൻ, നവീൻ ഇല്ലത്ത്, റോണി അബ്രഹാം, കണ്ണൻ ചന്ദ്ര, കിരൺ പ്രഭാകര്‍, സാൽമൺ, സുനിൽ ലക്ഷ്മികാന്ത്, സന്തോഷ് തൃശൂര്‍, അഷ്റഫ് കിരാലൂര്‍, കൃഷ്ണപ്രിയ, ലതാദാസ്, സംഗീത, സാറ സിറിയക്, അനുശ്രീ തുടങ്ങി യുഎഇയിലെ നിരവധി കലാകാരന്മാര്‍ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സേതുമാധവന്‍റെ കത്തിയും ബാലന്‍ മാഷിന്‍റെ കല്ലും! ലോഹിതദാസ് കഥാപാത്രങ്ങളുടെ സാമൂഹിക പ്രതിഷേധങ്ങള്‍!!! നിരവധി താരങ്ങൾ ചിത്രത്തിൽ ജോ പോളിന്‍റെ വരികള്‍ക്ക് സിബു സുകുമാരൻ സംഗീതം നൽകിയ പാട്ടുകള്‍ വിജയ് യേശുദാസ്, നജീം അര്‍ഷാദ്, കെഎസ് ഹരിശങ്കര്‍, ആവണി എന്നിവര്‍ ആലപിച്ചിരിക്കുന്നു. ദീൻ കമര്‍ ഛായാഗ്രഹണം, നവീൻ പി വിജയൻ എഡിറ്റിംഗ്, പ്രദീപ് എം.പി, സജീന്ദ്രൻ പുത്തൂര്‍ കലാസംവിധാനം, ബാദുഷ പ്രൊഡക്ഷൻ കൺട്രോളര്‍, അജി മുളമുക്ക്, സജിത് അബ്രഹാം വസ്ത്രാലങ്കാരം, വൈശാഖ് സോബൻ ശബ്‍ദലേഖനം, ഫസൽ എ ബക്കര്‍ ശബ്‍ദമിശ്രണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നു.