ഓട്ടോറിക്ഷകൾ ഓടിക്കാൻ പ്രത്യേകം ലൈസന്‍സ് നൽകുന്നത് നിർത്തലാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഡ്രൈവിങ് ലൈസൻസുകൾ സാരഥി സോഫ്റ്റ്‌വേറിലേക്ക് മാറിയതോടെയാണ് ഓട്ടോറിക്ഷകൾക്ക് വേണ്ട പ്രത്യേക ലൈസൻസ് ഇല്ലാതായത്. സാരഥിയിൽ ഓട്ടോറിക്ഷ എന്ന വിഭാഗമില്ല, പകരം ലൈറ്റ് മോട്ടർവെഹിക്കിൾ ലൈസൻസാണ് നിഷ്കർഷിക്കുന്നത്. ഇതോടെ എൽഎംവി ലൈസൻസുള്ള ആർക്കും ഓട്ടോറിക്ഷ ഓടിക്കാൻ സാധിക്കും. ചെറു ടാക്സി വാഹനങ്ങൾ ഓടിക്കുന്നതിന് ബാഡ്ജ് വേണ്ടെന്ന തീരുമാനം നേരത്തെ നടപ്പാക്കിയിരുന്നു. നിലവില്‍ ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസന്‍സുള്ളവര്‍ക്ക് പുതിയ ഭേദഗതി തടസ്സമില്ല. ഇവരുടെ ലൈസന്‍സുകള്‍ പുതുക്കുമ്പോള്‍ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ഇ-റിക്ഷ ലൈസന്‍സ് നല്‍കുമെന്നും മോട്ടർവാഹന വകുപ്പ് അറിയിക്കുന്നു. ഓട്ടോറിക്ഷകള്‍ ഓടിക്കാൻ പ്രത്യേക പരിശീലനം ആവശ്യമാണെന്നും പ്രത്യേകം ലൈസന്‍സ് നിലനിര്‍ത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചില്ലെന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്.
ത്രീവീലർ ഡ്രൈവിങ് ലൈസൻസ് ഇനിയില്ല, എൽഎംവി ലൈസൻസുള്ള ആർക്കും ഓട്ടോ ഓടിക്കാം
By Editor
0
447
RELATED ARTICLES