Monday, April 29, 2024
Google search engine
HomeUncategorizedജിഎസ്ടി വിപ്ലവകരം; കണക്കുകൂട്ടലുകൾ യാഥാസ്ഥിതികം: ഡോ. സുദീപ്‌തോ മണ്ഡൽ

ജിഎസ്ടി വിപ്ലവകരം; കണക്കുകൂട്ടലുകൾ യാഥാസ്ഥിതികം: ഡോ. സുദീപ്‌തോ മണ്ഡൽ

അടുത്ത സാമ്പത്തിക വർഷത്തിന്റെ പാതിവഴിയിൽ ഉൽപന്ന, സേവന നികുതി (ജിഎസ്‌ടി) യിലേക്കു രാജ്യം മാറുമ്പോൾ അത് 1991ലെ സാമ്പത്തിക ഉദാരവൽക്കരണത്തിനു ശേഷമുള്ള ഏറ്റവും വലിയ പുരോഗമനാത്മക നടപടിയായിരിക്കുമെന്നാണു സാമ്പത്തിക വിദഗ്‌ധനായ ഡോ. സുദീപ്‌തോ മണ്ഡലിന്റെ അഭിപ്രായം.  അതേസമയം, ജിഎസ്‌ടി നടപ്പാക്കുന്നതു മുന്നിൽക്കണ്ടു കേന്ദ്രബജറ്റിൽ എക്‌സൈസ് തീരുവ ഉൾപ്പെടെയുള്ള വരുമാന മാർഗങ്ങൾ സംബന്ധിച്ചു വളരെ യാഥാസ്‌ഥിതികമായ കണക്കുകൂട്ടലുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.  ജിഎസ്‌ടിയുടെ കാര്യത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെല്ലാം ഏറെക്കുറെ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. പരിഷ്‌കാരം നടപ്പാക്കുന്നതു സെപ്‌റ്റംബർ 27ന് അപ്പുറത്തേക്കു നീട്ടിക്കൊണ്ടുപോകാൻ നിയമപരമായി നിർവാഹമില്ല. ഈ പശ്‌ചാത്തലത്തിൽ തീരുവകൾ സംബന്ധിച്ചുള്ള കണക്കുകൂട്ടലുകൾ അത്ര എളുപ്പമല്ല.  എങ്കിലും ദീർഘവീക്ഷണത്തോടെയുള്ള അനുമാനങ്ങളാകാമായിരുന്നു. കണക്കുകൂട്ടലുകൾ വളരെ യാഥാസ്‌ഥിതികമായിപ്പോയതിനാൽ അവയുടെ സാംഗത്യം സംശയകരമാകുന്നു.പൊതുമേഖലാ സംരംഭങ്ങളിലെ ഓഹരി വിൽപനയിലൂടെ നേടാമെന്നു പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ കാര്യത്തിലാകട്ടെ യാഥാസ്‌ഥിതികതയ്‌ക്കു പകരം അതിമോഹമാണു ബജറ്റിലുള്ളത്.  72,500 കോടി രൂപ സമാഹരിക്കാനാകുമെന്നാണു ധനമന്ത്രിയുടെ കണക്കുകൂട്ടൽ. ഓഹരി വിപണി അനുകൂലമായി തുടരുമെങ്കിൽ ഇത്രയും തുക സമാഹരിക്കാനായേക്കും. എന്നാൽ ഓഹരി വിൽപനയിൽ ലക്ഷ്യം നേടാനാകാതെ പോകുന്ന കാഴ്‌ചയാണു മുൻകാല അനുഭവം.  രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വളരെ കുറഞ്ഞതിന്റെ വലിയ നേട്ടം ഇന്ത്യ ഉൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾക്കു ലഭിക്കുകയുണ്ടായി. ആ നേട്ടം ആവർത്തിക്കുമെന്നു കരുതാനാവില്ല. ഇപ്പോൾത്തന്നെ എണ്ണവില ഉയർന്നുതുടങ്ങി. വൻ കുതിപ്പുണ്ടായില്ലെന്നു വരാം. പക്ഷേ, വലിയ വിലയിടിവിനും സാധ്യത കുറയുകയാണെന്ന കാര്യം വിസ്‌മരിക്കാനാവില്ലെന്നു ഡോ. മണ്ഡൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com