ദുബൈ: ജൂൺ 20 മുതൽ ചാർേട്ടഡ് വിമാനങ്ങളിലെത്തുന്നവർ കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേരള സർക്കാറിെൻറ നിർദേശം പ്രവാസികൾക്ക് ഇരുട്ടടിയാകും. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന ആഗ്രഹവുമായി ദിവസമെണ്ണി കാത്തിരിക്കുന്ന പ്രവാസികൾക്ക് അധികഭാരം നൽകുന്ന നടപടിയാണ് സംസ്ഥാന സർക്കാറിൽ നിന്നുണ്ടായത്. നിലവിൽ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്. വന്ദേ ഭാരത് മിഷൻ വഴി എത്തുന്നവർക്കും ചാർേട്ടഡ് വിമാന യാത്രക്കാർക്കും റാപിഡ് ടെസ്റ്റാണ് നടത്തുന്നത്. എന്നാൽ, വന്ദേ ഭാരത് മിഷൻ വഴി എത്തുന്നവർക്ക് റാപിഡ് ടെസ്റ്റ് മതിയെന്നും ചാർേട്ടഡ് വിമാനത്തിലെത്തുന്നവർക്ക് കോവിഡില്ല എന്ന സർട്ടിഫിക്കറ്റ് വേണമെന്നും പറയുന്നത് സർക്കാറിെൻറ വിവേചനമാണെന്നാണ് അഭിപ്രായമുയരുന്നത്. പല വിദേശരാജ്യങ്ങളിലും രോഗലക്ഷണമില്ലാത്തവർക്ക് കോവിഡ് പരിശോധന സൗജന്യമല്ല. അതിനാൽ, വൻ നിരക്ക് നൽകി പ്രവാസികൾ പരിശോധനക്ക് വിധേയരാകേണ്ടിവരും. നിലവിൽ വന്ദേ ഭാരതിനേക്കാൾ കൂടിയ തുക നൽകിയാണ് ചാർേട്ടഡ് വിമാനങ്ങളിൽ പ്രവാസികൾ ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം കോവിഡ് പരിശോധനക്കുള്ള ചെലവുകൂടി വഹിക്കേണ്ടിവരുന്നത് പ്രവാസികൾക്ക് ഇരുട്ടിയാകും. 5000 രൂപക്ക് മുകളിൽ കോവിഡ് പരിശോധനക്ക് ചെലവാകും. നോർക്ക പോലുള്ള സംവിധാനം വഴി സൗജന്യമായി കോവിഡ് പരിശോധന നടത്താൻ സർക്കാർ തയാറാകണമെന്നാണ് പ്രവാസ ലോകത്തുനിന്ന് ആവശ്യമുയരുന്നത്. റാപിഡ് ടെസ്റ്റിൽ പോസിറ്റിവാണെന്ന് കണ്ടെത്തിയവരെ ചാർേട്ടഡ് വിമാനത്തിൽനിന്ന് അവസാന നിമിഷം ഒഴിവാക്കിയിരുന്നു. റാസൽഖൈമയിൽ നിന്ന് പുറപ്പെട്ട കെ.എം.സി.സിയുടെ ആദ്യ വിമാനത്തിൽ ഇത്തരത്തിൽ 19 യാത്രക്കാരെയാണ് ഒഴിവാക്കിനിർത്തിയത്. പോസിറ്റിവാണെന്നു കണ്ടെത്തിയതിനെ തുടർന്ന് മറ്റൊരു വിമാനത്തിൽനിന്ന് 30 പേരെ ഒഴിവാക്കിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണം –കെ.എം.സി.സി ദുബൈ: ചാർട്ടേഡ് വിമാനം മുഖേന വരുന്ന പ്രവാസികൾ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണമെന്ന കേരള സർക്കാറിെൻറ തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം ആ ചെലവ് നോർക്ക വഹിക്കണമെന്നും അബൂദബി കെ.എം.സി.സി ആവശ്യപ്പെട്ടു. നിലവിൽ പല എയർപോർട്ടുകളിലും റാപിഡ് ടെസ്റ്റ് നിർബന്ധമാണെന്നിരിക്കെ വീണ്ടും കോവിഡ് ടെസ്റ്റിെൻറ അനിവാര്യത എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇതിലൂടെ ഓരോ വ്യക്തിക്കും 300 ദിർഹം അധികച്ചെലവ് വരുകയാണ്. ഒരുവിധ വരുമാനത്തിനും വക ഇല്ലാതിരിക്കെ തിരിച്ച് നാട്ടിൽ എത്തുക എന്ന ലക്ഷ്യത്തോടെ പലരുടേയും കാരുണ്യത്തോടെയാണ് ടിക്കറ്റ് പോലും ലഭിക്കുന്നത്. അതിനിടയിലാണ് കോവിഡ് പരിശോധനക്കുള്ള തുക വീണ്ടും അടക്കേണ്ടിവരുന്നതെന്നും അധികൃതർക്ക് നൽകിയ പരാതിയിൽ കെ.എം.സി.സി ചൂണ്ടിക്കാണിച്ചു. പ്രവാസികളെ തളർത്തുന്ന തീരുമാനം –പ്രവാസി ഇന്ത്യ ദുബൈ: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് യു.എ.ഇ പ്രവാസി ഇന്ത്യ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. മാനസികമായി പ്രവാസികൾ ഏറെ തളർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ കൂടുതൽ സമ്മർദ്ദങ്ങളിലേക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നതാണ് തീരുമാനം. ഇത് സാധാരണക്കാരായ പ്രവാസികളുടെ യാത്ര മുടക്കും. കേന്ദ്രം കൂടുതല്‍ വിമാനം അനുവദിക്കാത്തതിനാല്‍ പ്രവാസികളുടെ പ്രതീക്ഷ ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു. മാസങ്ങളോളം ജോലിയില്ലാതെയും വാടക നൽകാൻ സാധിക്കാതെയും വെറും കയ്യോടെ മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്തുവാനുള്ള അധികച്ചെലവ് അടിച്ചേൽപ്പിക്കുക വഴി പ്രവാസികളെ മഹാ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. പ്രവാസി ക്ഷേമത്തിനായി രൂപവത്കരിച്ച നോർക്കയും ലോക കേരള സഭയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഉണർന്നു പ്രവർത്തിക്കണമെന്നും പ്രവാസി ഇന്ത്യ ആവശ്യപ്പെട്ടു. ‘വിമാനം നോക്കിയല്ല കോവിഡ് വരുന്നത്’ ദുബൈ: നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ പേരു നൽകി കാത്തിരുന്ന് ആഴ്ചകൾ പിന്നിട്ടിട്ടും സാധിക്കാത്ത പാവം പ്രവാസികൾ ഏതു വിധേനയും നാടണയാൻ ചാർട്ടഡ് വിമാനങ്ങളെ ആശ്രയിക്കുേമ്പാൾ അവരുടെ വരവ് മുടക്കുംവിധം കോവിഡ് പരിശോധനയുടെ അമിതഭാരം അടിച്ചേൽപ്പിക്കുന്ന കേരള സർക്കാർ തീരുമാനം പ്രവാസി വിരുദ്ധമാണെന്ന് ഒ.െഎ.സി.സി ഗ്ലോബൽ സെക്രട്ടറി അഡ്വ. ഹാഷിക് തൈക്കണ്ടി കുറ്റപ്പെടുത്തി. വന്ദേഭാരത് വിമാനത്തിൽ വരുന്നവർക്ക് റാപ്പിഡ് ടെസ്റ്റ് മതിയെന്നിരിക്കെ ചാർട്ടഡ് വിമാന യാത്രികരെ കോവിഡ് ടെസ്റ്റിന് നിർബന്ധിക്കുന്നത് ഇരട്ടത്താപ്പാണ്. കോവിഡ് വരുന്നത് വിമാനം നോക്കിയല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും പ്രവാസികളോടുള്ള സർക്കാറിെൻറ നിഷേധാത്മക നിലപാടിനെതിരെ ശബ്ദമുയർത്താൻ ഇരുപക്ഷത്തെയും നേതാക്കൾ മടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കോവിഡ് പരിശോധന; ചാർേട്ടഡ് വിമാനങ്ങൾക്ക് ഇരുട്ടടി
By Malayalida
0
496
RELATED ARTICLES