Sunday, April 28, 2024
Google search engine
HomeIndiaകോവിഡിൽ രാജ്യം പതറുന്നു; ഒറ്റദിവസം രോഗബാധിതർ 11,458

കോവിഡിൽ രാജ്യം പതറുന്നു; ഒറ്റദിവസം രോഗബാധിതർ 11,458

ന്യൂഡൽഹി: രാജ്യത്ത്​ തുടർച്ചയായ രണ്ടാം ദിവസം 10,000ത്തിൽ അധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 11,458 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്ന്​ 3,08,993 ആയി.  24 മണിക്കൂറിനിടെ 386 മരണം സ്​ഥിരീകരിച്ചു. ഇതോടെ ര ാജ്യത്ത്​ മരിച്ചവരുടെ എണ്ണം 8,884 ആയി. 1,14,779 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 154,330 പേർ​ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു.  മഹാരാഷ്​ട്ര, ഡൽഹി, തമിഴ്​നാട്​  എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ.  മഹാരാഷ്​ട്രയിൽ പുതുതായി 1,366 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ രോഗബാധിതരുടെ എണ്ണം 1,01,141 ആയി. 3,717 മരണവും സ്​ഥിരീകരിച്ചു. മുംബൈയിലെ രോഗബാധിതരുടെ എണ്ണം 55,451ആയി. മുംബൈയിൽ  2,044 പേർ മരിച്ചു. 90 പേരാണ്​ 24 മണിക്കൂറിനിടെ മരിച്ചത്​.  ഡൽഹിയിൽ പുതുതായി 2137 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 71 മരണവും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ ഡൽഹിയിൽ 1214 പേർ മരിക്കുകയും 36,824 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com