Tuesday, April 30, 2024
Google search engine
HomeIndiaകടലുണ്ടിപ്പുഴയില്‍ കാണാതായ പിതാവി​െൻറയും മക​െൻറയും മൃതദേഹം കണ്ടെത്തി

കടലുണ്ടിപ്പുഴയില്‍ കാണാതായ പിതാവി​െൻറയും മക​െൻറയും മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം ​െറഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം ഒഴുക്കില്‍പെട്ട് കാണാതായ പിതാവി​െൻറയും മക​െൻറയും മൃതദേഹം കണ്ടെത്തി. ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍ (36), മകന്‍ മുഹമ്മദ് ശംവീല്‍ (ഏഴ്) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശംവീലി​െൻറ മൃതദേഹം കക്കാട് മഞ്ഞാങ്കുഴി ഭാഗത്തുനിന്ന് ഉച്ചയോടെയും ഇസ്മാഈലി​െൻറ മൃതദേഹം വൈകീട്ടുമാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. രണ്ട്​ മക്കളെയും കൂട്ടി പുഴ കാണാൻ പോയതായിരുന്നു. ആദ്യം മുഹമ്മദ് ശംവീല്‍ കടവിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവും അപകടത്തിൽപെട്ടു. മൂത്തമകൻ ശാനിബിനെ (ഒമ്പത്​) രക്ഷപ്പെടുത്തിയിരുന്നു.

കൂടെയുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടി വിവരമറിയിച്ചതോടെയാണ് സംഭവം നാട്ടുകാരറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സർവിസ്, ഇ.ആർ.എഫ്, ട്രോമാകെയർ വളൻറിയർമാർ, ഐ.ആർ.ഡബ്ല്യു സംഘം, വെൽഫെയർ സംഘം, എസ്.ഡി.പി.ഐ പ്രവർത്തകർ തുടങ്ങിയവരും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തിവരുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com