തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം െറഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം ഒഴുക്കില്‍പെട്ട് കാണാതായ പിതാവിെൻറയും മകെൻറയും മൃതദേഹം കണ്ടെത്തി. ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍ (36), മകന്‍ മുഹമ്മദ് ശംവീല്‍ (ഏഴ്) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശംവീലിെൻറ മൃതദേഹം കക്കാട് മഞ്ഞാങ്കുഴി ഭാഗത്തുനിന്ന് ഉച്ചയോടെയും ഇസ്മാഈലിെൻറ മൃതദേഹം വൈകീട്ടുമാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. രണ്ട് മക്കളെയും കൂട്ടി പുഴ കാണാൻ പോയതായിരുന്നു. ആദ്യം മുഹമ്മദ് ശംവീല്‍ കടവിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവും അപകടത്തിൽപെട്ടു. മൂത്തമകൻ ശാനിബിനെ (ഒമ്പത്) രക്ഷപ്പെടുത്തിയിരുന്നു.
കൂടെയുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടി വിവരമറിയിച്ചതോടെയാണ് സംഭവം നാട്ടുകാരറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സർവിസ്, ഇ.ആർ.എഫ്, ട്രോമാകെയർ വളൻറിയർമാർ, ഐ.ആർ.ഡബ്ല്യു സംഘം, വെൽഫെയർ സംഘം, എസ്.ഡി.പി.ഐ പ്രവർത്തകർ തുടങ്ങിയവരും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തിവരുകയായിരുന്നു.