Sunday, December 22, 2024
Google search engine
HomeIndia'ഒരുനോക്ക്​ കാണിക്കാൻ അഭ്യർഥിച്ചു, ഇംഗ്ലീഷ്​ അറിയാത്തതിനാൽ പോസ്​റ്റുമോർട്ടം റിപ്പോർട്ട്​ നൽകിയില്ല';ഹാഥറസ്​ പെൺകുട്ടിയുടെ കുടുംബം

‘ഒരുനോക്ക്​ കാണിക്കാൻ അഭ്യർഥിച്ചു, ഇംഗ്ലീഷ്​ അറിയാത്തതിനാൽ പോസ്​റ്റുമോർട്ടം റിപ്പോർട്ട്​ നൽകിയില്ല’;ഹാഥറസ്​ പെൺകുട്ടിയുടെ കുടുംബം

ഹാഥറസ്​: ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത്​ പെൺകുട്ടിക്ക്​ നീതി ലഭ്യമാക്കണമെന്ന്​ കുടുംബം. രണ്ടുദിവസത്തിനുശേഷം മാധ്യമങ്ങൾക്ക്​ കുടുംബത്തെ കാണാൻ അനുമതി നൽകിയതിന്​ പിന്നാലെയാണ്​ പ്രതികരണം.

‘അന്ന്​ രാത്രിയിൽ ആരുടെ മൃതദേഹമാണ്​ കത്തിച്ചതെന്ന്​ ഞങ്ങൾക്ക്​ അറിയണം. അത്​ ഞങ്ങളുടെ സഹോദരിയുടെ ശരീരമാണെങ്കിൽ എന്തിന്​ അവർ ഈ രീതിയിൽ സംസ്​കരിച്ചു​​?. പൊലീസിനോടും ഭരണകൂടത്തിനോടും അവളുടെ മൃതദേഹം ഒരുനോക്ക്​ കാണിക്കാൻ ഞങ്ങൾ അഭ്യർഥിച്ചിരുന്നു’ -പെൺകുട്ടിയുടെ സഹോദരൻ മാധ്യമങ്ങളോട്​ പറഞ്ഞു.

‘അതിലുപരി, പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ഞങ്ങൾ ആവശ്യ​െപ്പട്ടിരുന്നു. എന്നാൽ നിങ്ങൾക്ക്​ ഇംഗ്ലീഷ്​ വായിക്കാൻ അറിയില്ലാത്തതിനാൽ മനസിലാകില്ലെന്നായിരുന്നു ​പ്രതികരണം.’ -സഹോദരൻ കൂട്ടിച്ചേർത്തു.

വ്യാഴാഴ്​ച പ്രത്യേക അന്വേഷണം തങ്ങളോട്​​ സംസാരിച്ചിരു​ന്നില്ലെന്ന്​ കുടുംബം വ്യക്തമാക്കി. നേരത്തേ പ്രത്യേക അന്വേഷണ സംഘമെത്തി മൊഴിയെടുത്തിരുന്നതായും വ്യാഴാഴ്​ച ഗ്രാമവാസികളോട്​ മാത്രം സംസാരിച്ചശേഷം മടങ്ങിപോയെന്നും കുടുംബം ആരോപിച്ചു. രണ്ടുദിവസമായി വീടുവിട്ട്​ പുറത്തുപോകാൻ അനുവദിച്ചിരുന്നില്ലെന്നും വീട്ടിനുള്ളിൽ സദാസമയം പൊലീസി​െൻറ സാന്നിധ്യം ഉണ്ടായിരുന്നതായും കുടുംബം പറഞ്ഞു.

‘ഞങ്ങൾക്ക്​ പേടിയുണ്ട്​. പൊലീസുകാരോട്​ കുറച്ച്​ സ്വകാര്യത ഞങ്ങൾ ആവശ്യ​െപ്പട്ടിരുന്നു. എന്നാൽ അവർ വീടനകത്ത്​ സദാസമയവും തമ്പടിച്ചു. ചില അഡ്​മിനിസ്​ട്രേറ്റീവ്​ ഉദ്യോഗസ്​ഥരെതി തങ്ങളുടെ ഫോൺ കാണിക്കാൻ ആവശ്യ​െപ്പട്ടു. രണ്ടുദിവസമായി പുറംലോകവുമായുള്ള ഏക സംവാദം ഇതായിരുന്നു’ -​സഹോദരൻ കൂട്ടിച്ചേർത്തു.

‘കേസ്​ ഒത്തുതീർപ്പാക്കാൻ ​ഗ്രാമ അധികാരി ഞങ്ങളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഞങ്ങൾക്ക്​ നീതി മാത്രമാണ്​ ആവശ്യം’ – പെൺകു​ട്ടിയുടെ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു.

പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതോടെ പ്രത്യേക മൂന്നംഗ സംഘത്തെ കേസ്​ അന്വേഷണത്തിനായി നിയമിച്ചിരുന്നു. പെൺകുട്ടിയുടെ ഗ്രാമത്തിൽ മാധ്യമപ്രവർത്തകർക്കുള്ള വിലക്ക്​ നീക്കിയതായും നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ അഞ്ചുമാധ്യമപ്രവർത്തകരെ മാത്രമേ സ്​ഥലത്തേക്ക്​ കടത്തിവിടുവെന്നും സബ്​ ഡിവിഡനൽ മാനേജർ പ്രേം പ്രകാശ്​ മീന അറിയിച്ചിരുന്നു.

രണ്ടുദിവസമായി പെൺകുട്ടിയുടെ ഗ്രാമ​ത്തിലേക്ക്​ പ്രവേശിക്കാൻ മാധ്യമപ്രവർത്തകർക്ക്​ അടക്കം വിലക്ക്​ ഏർപ്പെടുത്തിയത്​ ആശങ്ക സൃഷ്​ടിച്ചിരുന്നു. പ്രത്യേക സംഘത്തി​െൻറ അന്വേഷണം അവസാനിക്കുന്നതുവരെ വിലക്ക്​ നിലനിൽക്കുമെന്നായിരുന്നു ഹ​ാഥറസ്​ അഡീഷനൽ എസ്​.പി പ്രകാശ്​ കുമാറി​െൻറ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com