Sunday, May 19, 2024
Google search engine
HomeInternationalഇറാനെതിരെ പൂർണ്ണ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക; അപകടകരമായ നീക്കമെന്ന്​ ഇറാൻ

ഇറാനെതിരെ പൂർണ്ണ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക; അപകടകരമായ നീക്കമെന്ന്​ ഇറാൻ

ജനീവ: ഇറാനെതിരെ െഎക്യരാഷ്​ട്രസഭ ഏർപ്പെടുത്തിയ ഉപരോധം പുനഃസ്ഥാപിക്കണമെന്ന​ ആവശ്യവുമായി​ അമേരിക്ക രംഗത്ത്​. ഇറാൻ 2015ലെ ആണവ കരാർ ലംഘിക്കുകയാണെന്ന്​ ആരോപിച്ച്​ അമേരിക്ക യു.എൻ രക്ഷാസമിതിക്ക്​ കത്ത്​ നൽകി​. യുഎന്‍ ആസ്ഥാനത്ത് എത്തിയാണ് സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപെയോ കത്ത് കൈമാറിയത്. ഇറാ​െൻറ യുറേനിയം സമ്പുഷ്ടീകരണ തോത് 3.67 ശതമാനത്തിലെത്തിയത് കരാറി​െൻറ ലംഘനമാണെന്നും​ പോംപെയോ കുറ്റപ്പെടുത്തി.

ഇറാനെതിരായ ആയുധ ഉപരോധം ​െഎക്യരാഷ്​ട്രസഭ രക്ഷാസമിതിയിൽ പരാജയപ്പെട്ടതോടെയാണ്​ യു.എസ്​ കത്ത്​ കൈമാറിയത്​​. അതേസമയം, അമേരിക്കയുടേത് അപകടരമായ നീക്കമാണെന്ന്​ ഇറാൻ പ്രതികരിച്ചു. ഇറാനെതിരായുള്ള ആയുധ ഉപരോധം നീട്ടാൻ ലോകരാജ്യങ്ങളുടെ പിന്തുണ നേടാൻ അമേരിക്കക്ക്​ കഴിഞ്ഞിരുന്നില്ല, ഉപരോധം നിലവില്‍ വന്നാല്‍ ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നിർത്തിവയ്ക്കാന്‍ ഇറാന്‍ നിര്‍ബന്ധിതമാവും. ഇറാനുമേലുള്ള യു എന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബറില്‍ അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com