ജനീവ: ഇറാനെതിരെ െഎക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ ഉപരോധം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്ത്. ഇറാൻ 2015ലെ ആണവ കരാർ ലംഘിക്കുകയാണെന്ന് ആരോപിച്ച് അമേരിക്ക യു.എൻ രക്ഷാസമിതിക്ക് കത്ത് നൽകി. യുഎന്‍ ആസ്ഥാനത്ത് എത്തിയാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കത്ത് കൈമാറിയത്. ഇറാെൻറ യുറേനിയം സമ്പുഷ്ടീകരണ തോത് 3.67 ശതമാനത്തിലെത്തിയത് കരാറിെൻറ ലംഘനമാണെന്നും പോംപെയോ കുറ്റപ്പെടുത്തി.
ഇറാനെതിരായ ആയുധ ഉപരോധം െഎക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ പരാജയപ്പെട്ടതോടെയാണ് യു.എസ് കത്ത് കൈമാറിയത്. അതേസമയം, അമേരിക്കയുടേത് അപകടരമായ നീക്കമാണെന്ന് ഇറാൻ പ്രതികരിച്ചു. ഇറാനെതിരായുള്ള ആയുധ ഉപരോധം നീട്ടാൻ ലോകരാജ്യങ്ങളുടെ പിന്തുണ നേടാൻ അമേരിക്കക്ക് കഴിഞ്ഞിരുന്നില്ല, ഉപരോധം നിലവില്‍ വന്നാല്‍ ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നിർത്തിവയ്ക്കാന്‍ ഇറാന്‍ നിര്‍ബന്ധിതമാവും. ഇറാനുമേലുള്ള യു എന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബറില്‍ അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം.