Saturday, July 20, 2024
Google search engine
HomeIndiaഹാഥറസ് കൂട്ടബലാത്സംഗക്കൊല: രോഷം പടരുന്നു; ജന്തർ മന്തറിൽ വൻപ്രതിഷേധം

ഹാഥറസ് കൂട്ടബലാത്സംഗക്കൊല: രോഷം പടരുന്നു; ജന്തർ മന്തറിൽ വൻപ്രതിഷേധം

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ജന്തർ മന്തറിൽ വൻ പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ നൂറുകണക്കിന് പേരാണ് ഒത്തുകൂടിയിരിക്കുന്നത്. ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ് അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

നേരത്തെ ഇന്ത്യ ഗേറ്റിലായിരുന്നു പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ പ്രതിഷേധ സംഗമം ജന്തർ മന്തറിലേക്ക് മാറ്റുകയായിരുന്നു. ഭീം ആർമി, ആം ആദ്മി പാർട്ടി, ഇടതുപാർട്ടികൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിന് കോൺഗ്രസിൻെറ പിന്തുണയുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com