Friday, September 20, 2024
Google search engine
HomeIndiaസ്​കൂൾ​ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി; ബംഗാളിൽ പ്രതി​േഷധം

സ്​കൂൾ​ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി; ബംഗാളിൽ പ്രതി​േഷധം

കൊൽക്കത്ത: ബംഗാളിൽ സ്​കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്​തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. കൊൽക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 31ൽ ഗതാഗതം തടയുകയും വാഹനങ്ങൾക്ക്​ തീയിടുകയും ചെയ്​തു.  കൊൽക്കത്തിയിൽനിന്ന്​ 500 കിലോമീറ്റർ അകലെ ചോപ്രായിലാണ്​ സംഭവം.

പ്രതി​േഷധക്കാരെ പിരിച്ചുവിടാനായി ​പൊലീസ്​ ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്​തു. ഞായറാഴ്​ച ഉച്ചക്ക്​ ശേഷം ആരംഭിച്ച പ്രതിഷേധത്തിനിടെ മൂന്നു ബസുകളു​ം ഒരു പൊലീസ്​ വാഹനവും പ്രദേശവാസികൾ അഗ്​നിക്കിരയാക്കി.  പത്താംക്ലാസ്​ വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന്​ വീട്ടുകാർ ​തിരയുന്നതിനിടെ മരക്കൊമ്പിൽ കെട്ടിത്തൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന്​ ശേഷം കൊലപ്പെടുത്തിയതാണെന്ന്​ പ്രദേശവാസികൾ ആരോപിച്ചു.

ദേശത്തുനിന്ന്​ രണ്ടു സൈക്കിളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇവ പൊലീസിന്​ കൈമാറി.  അതേസമയം പോസ്​റ്റ്​മോർട്ടം റി​േപ്പാർട്ടിൽ പെൺകുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നത്​ മൂലമാണെന്നും ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ ഇല്ലെന്നും​ ​പൊലീസ്​ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com