Saturday, July 27, 2024
Google search engine
HomeCovid-19സംസ്​ഥാനത്ത്​ 608 പേർക്ക്​ കൂടി കോവിഡ്​; സമ്പർക്കം 396

സംസ്​ഥാനത്ത്​ 608 പേർക്ക്​ കൂടി കോവിഡ്​; സമ്പർക്കം 396

തിരുവനന്തപുരം: സംസ്​ഥാനത്ത് 608​ പേർക്ക്​ കൂടി കോവിഡ് സ്​ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക്​ രോഗബാധ സ്​ഥിരീകരിച്ചത്​ ഇന്നാണ്​. തിരുവനന്തപുരത്ത്​ മാത്രം 201 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. സമ്പർക്കത്തിൽ രോഗം ബാധിച്ച 26 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്​ഥാനത്ത്​ ഒരു മരണം കൂടി റിപ്പോർട്ട്​ ​െചയ്​തു.

സമ്പർക്കം വഴി 396 പേർക്കും വിദേശത്തുനിന്നെത്തിയ 130 പേർക്കും, മറ്റു സംസ്​ഥാനങ്ങളിൽ നിന്നെത്തിയ 68 പേർക്കും, ആരോഗ്യപ്രവർത്തകർ എട്ടുപേർക്കും രോഗം സ്​ഥിരീകരിച്ചു. ബി.എസ്​.എഫ്​ ഒന്ന്​, ഐ.ടി.വി.ബി രണ്ട്​, സി.ഐ.എസ്​.എഫ്​ രണ്ട്​ എന്നിവർക്കും രോഗം സ്​ഥിരീകരിച്ചു.

കാസർകോട്​ 44, കണ്ണൂർ 12, കോഴിക്കോട്​ 58, വയനാട്​ 12, മലപ്പുറം 58, തൃശൂർ 42, എറണാകുളം 70, പാലക്കാട്​ 26, കോട്ടയം25, ഇടുക്കി, ആലപ്പുഴ 34, പത്തനംതിട്ട മൂന്ന്​, കൊല്ലം 23 എന്നിങ്ങനെയാണ്​ ജില്ല തിരിച്ചുള്ള കണക്കുകൾ. 181 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു.

കാസർകോട്​ 5, കണ്ണൂർ 49, കോഴിക്കോട്​ 21, മലപ്പുറം 9, തൃശൂർ ഒമ്പത്​, പാലക്കാട്​ 49, കോട്ടയം അഞ്ച്​, ആലപ്പുഴ 17, പത്തനംതിട്ട , കൊല്ലം രണ്ട്​, തിരുവനന്തപുരം 15 പേരും രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനകം 14,227 സാമ്പിളുകൾ പരിശോധിച്ചു. 1,80,594 പേർ നിരീക്ഷണത്തിലുണ്ട്​. 4376 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്​.

8930 പേർക്ക്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചു.  4454 പേർ നിലവിൽ ചികിത്സയിലുണ്ട്​. ആകെ 2,52302 സാമ്പിളുകൾ പരിശോധനക്ക്​ അയച്ചു. 7754 സാമ്പിളുകളുടെ  പരി​േശാധന ഫലം വരാനുണ്ട്​. സ​​െൻറിനൽ സർവലൈൻസി​​​െൻറ ഭാഗമായി ആരോഗ്യപ്രവർത്തകർ അന്തർ സംസ്​ഥാന തൊഴിലാളികൾ തുടങ്ങിയ മുൻഗണന ഗ്രൂപ്പുകളിൽ നിന്ന്​ 79,723 സാമ്പിളുകൾ ശേഖരിച്ചതിൽ 75,338 ​സാമ്പിളുകൾ നെഗറ്റീവായി. സംസ്​ഥാനത്തെ ഹോട്ട്​സ്​പോട്ടുകളുടെ എണ്ണം 227 ആയി ഉയർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com