Friday, December 6, 2024
Google search engine
Homekeralaസംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്; ആകെ മരണം 1512 ആയി

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്; ആകെ മരണം 1512 ആയി

8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

28 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ സ്വദേശി യേശുദാസന്‍ (74), പരവൂര്‍ സ്വദേശി ഭാസ്‌കരന്‍ പിള്ള (83), കൊല്ലം സ്വദേശി രവീന്ദ്രന്‍ (63), കൊല്ലം സ്വദേശി ജെറാവസ് (65), ആലപ്പുഴ അരൂര്‍ സ്വദേശി കുഞ്ഞ് മുഹമ്മദ് (71), സനാതനപുരം സ്വദേശി ഗോപിനാഥന്‍ (74), എടക്കാട് സ്വദേശി രവീന്ദ്രന്‍ (67), എ.എന്‍. പുരം സ്വദേശി നാരായണ പൈ (88), എറണാകുളം കൊണ്ടനാട് സ്വദേശി ആന്റണി (75), തൃശൂര്‍ ചേര്‍പ്പ് സ്വദേശി ശങ്കരന്‍ (73), വലപാട് സ്വദേശി ഷാനവാസ് (27), പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ഗോവിന്ദന്‍ (76), മാളിക പറമ്പ് സ്വദേശി അബ്ദുള്‍ സമദ് (37), മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വളയം സ്വദേശി മൊയ്ദു ഹാജി (71), വടകര സ്വദേശി കാര്‍ത്ത്യായനി (74), നല്ലളം സ്വദേശി രസക് (62), കണ്ണൂര്‍ പുന്നാട് സ്വദേശിനി പ്രേമലത (72), കണ്ണൂര്‍ സ്വദേശി അബൂബക്കര്‍ (56), പാപ്പിനിശേരി സ്വദേശിനി വനജ (55), കാര്യാട് സ്വദേശിനി മാതു (75), ചൊവ്വ സ്വദേശിനി കദീജ (71) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1512 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 20, തിരുവനന്തപുരം, തൃശൂര്‍ 11 വീതം, കണ്ണൂര്‍ 5, മലപ്പുറം 4, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, കൊല്ലം 2, കോട്ടയം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 831, കൊല്ലം 838, പത്തനംതിട്ട 208, ആലപ്പുഴ 778, കോട്ടയം 474, ഇടുക്കി 353, എറണാകുളം 808, തൃശൂര്‍ 1049, പാലക്കാട് 390, മലപ്പുറം 890, കോഴിക്കോട് 1042, വയനാട് 132, കണ്ണൂര്‍ 548, കാസര്‍ഗോഡ് 170 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 89,675 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,48,835 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com