Saturday, July 27, 2024
Google search engine
HomeCovid-19സംസ്ഥാനത്ത് ഇന്ന് 3402 പേർക്ക് കോവിഡ്; 2058 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3402 പേർക്ക് കോവിഡ്; 2058 പേർക്ക് രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ 3120 പേര്‍ക്ക് രോഗം; 12 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2058 പേർ രോഗമുക്തി നേടി. 12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 24,549 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 70,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -531

കൊല്ലം -362

കോഴിക്കോട് -330

തൃശൂര്‍ -323

എറണാകുളം -276

കാസര്‍ഗോഡ് -270

കണ്ണൂര്‍ -251

ആലപ്പുഴ -240

മലപ്പുറം -201

കോട്ടയം -196

പത്തനംതിട്ട -190

പാലക്കാട് -131

വയനാട് – 77

ഇടുക്കി -24.

തിരുവനന്തപുരം -613

കൊല്ലം -323

പത്തനംതിട്ട -116

ആലപ്പുഴ -83

കോട്ടയം -91

ഇടുക്കി -24

എറണാകുളം -105

തൃശൂര്‍ -145

പാലക്കാട് -87

മലപ്പുറം -150

കോഴിക്കോട് 88

വയനാട് -25

കണ്ണൂര്‍ -67

കാസര്‍ഗോഡ് -141

12 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് പനയല്‍ സ്വദേശി രാജന്‍ (40), ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസര്‍ഗോഡ് അരികാടി സ്വദേശിനി മറിയുമ്മ (66), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ചേങ്ങള സ്വദേശി ഹസൈനാര്‍ (61), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശ്രീജിത്ത് (21), തൃശൂര്‍ മിനലൂര്‍ സ്വദേശിനി ദേവകി (97), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം മണക്കാട് സ്വദേശി നീലകണ്ഠ ശര്‍മ്മ (68), കാസര്‍ഗോഡ് സ്വദേശി സി.എ. ഹസൈനാര്‍ (66), തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനി ശാന്ത (70), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മോഹനന്‍ (70), തിരുവനന്തപുരം വലിയതുറ സ്വദേശിനി ഫ്‌ളോറാമ്മ (76), എറണാകുളം കളമശേരി സ്വദേശിനി ലില്ലി (57) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 384 ആയി.

88 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 26, കണ്ണൂര്‍ ജില്ലയിലെ 23, കാസര്‍ഗോഡ് ജില്ലയിലെ 8, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 6 വീതവും, കോഴിക്കോട് ജില്ലയിലെ 5, കൊല്ലം ജില്ലയിലെ 4, പത്തനംതിട്ട ജില്ലയിലെ 2, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 15 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,02,801 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,83,921 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,880 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2751 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,949 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 19,78,316 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,85,821 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകൾ

പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), കൊടമ്പ (6), പട്ടിത്തറ (10, 12), ഓങ്ങല്ലൂര്‍ (7), മങ്കര (13), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (20), തോളൂര്‍ (സബ് വാര്‍ഡ് 13), പുതുക്കാട് (സബ് വാര്‍ഡ് 12), ഇടുക്കി ജില്ലയിലെ പീരുമേട് (14, 15), അയ്യപ്പന്‍ കോവില്‍ (8, 9, 10 സബ് വാര്‍ഡ്), കുമാരമംഗലം (സബ് വാര്‍ഡ് 8, 9), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആര്‍ നഗര്‍ (1), കോട്ടയം ജില്ലയിലെ തിടനാട് (9), കങ്ങഴ (4, 7), പത്തനംതിട്ട ജില്ലയിലെ നിരണം (5), കുന്നന്താനം (സബ് വാര്‍ഡ് 10), ആലപ്പുഴ ജില്ലയിലെ തഴക്കര (സബ് വാര്‍ഡ് 16), കോഴിക്കോട് ജില്ലയിലെ അത്തോളി (17), കൊല്ലം ജില്ലയിലെ പൂതക്കുളം (12), എറണാകുളം ജില്ലയിലെ ആവോലി (സബ് വാര്‍ഡ് 6), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (17, 18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

ആലപ്പുഴ ജില്ലയിലെ ചിങ്ങോലി (സബ് വാര്‍ഡ് 9), കൈനകരി (8, 9), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15), ചമ്പക്കുളം (1), മാരാരിക്കുളം സൗത്ത് (16), തൃശൂര്‍ ജില്ലയിലെ വേളൂക്കര (സബ് വാര്‍ഡ് 3), മടക്കത്തറ (സബ് വാര്‍ഡ് 16), കരളം (14), ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി (21), കൊറട്ടി (9), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 18, 20), നായരമ്പലം (സബ് വാര്‍ഡ് 8), നെല്ലിക്കുഴി (4, 11), പാലക്കാട് ജില്ലയിലെ അയിലൂര്‍ (7), നെല്ലിയാമ്പതി (സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ മുണ്ടക്കയം (8), മണിമല (7), തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ (10, 11, 12, 14), കൊല്ലം ജില്ലയിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി (2, 12, 19), വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (19), പത്തനംതിട്ട ജില്ലയിലെ കടമ്പനാട് (12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 570 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com