Tuesday, December 24, 2024
Google search engine
HomeCovid-19സംസ്ഥാനത്ത് ഇന്ന്​​ 211 പേർക്ക്​ കോവിഡ്​; സമ്പർക്ക രോഗികളിൽ വർധനവ്

സംസ്ഥാനത്ത് ഇന്ന്​​ 211 പേർക്ക്​ കോവിഡ്​; സമ്പർക്ക രോഗികളിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത്​ വെള്ളിയാഴ്​ച 211 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 201 പേരുടെ രോഗം ഭേദമായി. സംസ്ഥാനത്ത്​ ഇതാദ്യമായാണ്​ രോഗികളുടെ പ്രതിദിന എണ്ണം 200 കടക്കുന്നത്​. 27 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. ഇതും ഉയർന്ന കണക്കാണെന്നും മുഖ്യമന്ത്ര്യ അറിയിച്ചു.​ 2098 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 

രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്​. 30 പേർ മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നും എത്തി. ആറ്​ സി.ഐ.എസ്​.എഫ്​ ജവാൻമാർക്കും രോഗം സ്ഥിരീകരിച്ചു. എയർ ക്രൂവിൽ നിന്നുള്ള ഒരാൾക്കും രോഗം ബാധിച്ചു.

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7 പത്തനംതിട്ട 7, ഇടുക്കി 2, വയനാട്​ 1 എന്നിങ്ങനെയാണ്​ ഇന്ന്​ രോഗം സ്ഥിരീകരിച്ചവരു​െട ജില്ല തിരിച്ചുള്ള കണക്ക്​.

തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസർകോട്​ 12 എന്നിങ്ങനെയാണ്​ രോഗംഭേദമായവരുടെ കണക്കുകൾ.

സംസ്ഥാനത്ത്​ രോഗവ്യാപനത്തി​​​െൻറ തോത്​ വർധിക്കുകയാണെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, പൊന്നാനി എന്നിവിടങ്ങളിൽ ഗുരുതര സാഹചര്യമാണ്​ നില നിൽക്കുന്നത്​. തിരുവനന്തപുരത്ത്​ ഉറവിടമറിയാത്ത മൂന്ന്​ കോവിഡ്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com