Friday, July 26, 2024
Google search engine
HomeInternationalവിമാനാപകടത്തിൽ ഒക് ലഹോമിയിലെ കുടുംബത്തിലെ നാലു പേർ മരിച്ചു

വിമാനാപകടത്തിൽ ഒക് ലഹോമിയിലെ കുടുംബത്തിലെ നാലു പേർ മരിച്ചു

aഒക് ലഹോമ സിറ്റി: അർകാൻസാസിലുണ്ടായ വിമാനാപകടത്തിൽ ഒക് ലഹോമിയിലെ കുടുംബത്തിലെ നാലു പേർ മരിച്ചു. ഒക് ലഹോമയിൽനിന്നും സൗത്ത് കരോളൈനയിലേക്ക് പുറപ്പെട്ട സിംഗിൾ എൻജിൻ വിമാനമാണ്​ അപകടത്തിൽപ്പെട്ടത്​. അർക്കൻസാസ് ക്രോഫോർഡ് കൗണ്ടിയിലാണ് തകർന്നു വീണത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.

അപകടത്തിൽ വിമാനത്തിന്‍റെ പൈലറ്റ് കെവിൻ ഹെറോൺ, ഭാര്യ ഹോളി, മകൻ ഗവിൻ (7), കെവിന്‍റെ പിതാവ് പോൾ എന്നിവരാണു മരിച്ചത്. പ്രതികൂലമായ കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. അപകടസ്ഥലം കണ്ടെത്താൻ 12 മണിക്കൂർ സമയമെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com