Wednesday, September 18, 2024
Google search engine
HomeIndiaവികാസ്​ ദുബെ അറസ്​റ്റിൽ; രണ്ട്​ കൂട്ടാളികൾ കൂടി പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടു

വികാസ്​ ദുബെ അറസ്​റ്റിൽ; രണ്ട്​ കൂട്ടാളികൾ കൂടി പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ലഖ്​​േനാ: കാൺപുർ ഏറ്റുമുട്ടലിലെ മുഖ്യപ്രതിയും കുറ്റവാളിയുമായ വികാസ്​ ദുബെ അറസ്​റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ്​ അറസ്​റ്റിലായത്​. ഇയാളുടെ രണ്ട്​ കൂട്ടാളികൾ കൂടി പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബൗവ ദുബെ, പ്രഭാത്​ മിശ്ര എന്നിവരാണ് വ്യാഴാഴ്​ച​ രാവിലെ കൊല്ല​പ്പെട്ടത്. ഇറ്റാവയിൽ വെച്ച്​ ഉത്തർപ്ര​േദശ്​ പൊലീസി​​െൻറയും സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സി​​െൻറയും സംയുക്ത സംഘവുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ്​ ബൗവ ദുബെ വെടിയേറ്റ്​ മരിച്ചത്​.

ഈ മാസം മൂന്നിന്​ കാൺപൂരിലെ ബിക്രുവിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട്​ പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ വികാസ്​ ദുബെയോടൊപ്പം ഉണ്ടായിരുന്നയാളാണ്​ ബൗവ ദുബെ. ഇയാളുടെ തലക്ക്​ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കാൺപൂരിനടുത്ത്​ വെച്ചു നടന്ന ഏറ്റുമുട്ടലിലാണ്​ പ്രഭാത്​ മിശ്ര കൊല്ലപ്പെട്ടത്​. ഇയാളെ ഹരിയാന പൊലീസ്​ ബുധനാഴ്​ച അറസ്​റ്റ്​ ചെയ്​തിരുന്നു. പ്രഭാത്​ മിശ്രയെ കൂടുതൽ ചോദ്യം ചെയ്യലിനായി ഉത്തർ പ്രദേശിലേക്ക്​ കൊണ്ടുപോകുംവഴിയാണ്​ ഏറ്റുമുട്ടലുണ്ടായത്​.

വഴിമധ്യേ പ്രാങ്കിയിൽ വെച്ച്​ ഇവർ സഞ്ചരിച്ച വാഹനത്തി​​െൻറ ടയർ പഞ്ചറായി. ഇതിനിടെ പ്രഭാത്​ മിശ്ര ഒരു പൊലീസ്​ ഉദ്യോഗസ്ഥ​​െൻറ കൈത്തോക്ക്​ തട്ടിയെടുത്ത്​ വെടിയുതിർത്ത് കസ്​റ്റഡിയിൽ നിന്ന്​ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ സ്​​പെഷ്യൽ ടാസ്​ക്​ ഫോഴ്​സ് (എസ്​.ടി.എഫ്​)​ ഉദ്യോഗസ്ഥർ സ്വയം പ്രതിരോധം തീർക്കുന്നതി​​െൻറ ഭാഗമായി പ്രതിക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. വെടിയേറ്റ്​ ഗുരുതരമായി പരിക്കേറ്റ പ്രഭാത്​ മിശ്ര പിന്നീട്​ മരിക്കുകയുമായിരുന്നുവെന്നാണ്​ വിവരം. ​വെടിവെപ്പിൽ രണ്ട്​ എസ്​.ടി.എഫ് ഉദ്യോഗസ്ഥർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com