Monday, September 16, 2024
Google search engine
HomeIndiaവികലമായി ചിത്രീകരിച്ചാൽ നടപടി; സിനിമയിൽ​ സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണം

വികലമായി ചിത്രീകരിച്ചാൽ നടപടി; സിനിമയിൽ​ സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണം

ന്യൂഡൽഹി: സിനിമകളിലും വെബ്‌സീരിസുകളിലും ഡോക്യുമ​െൻററികളിലും സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനോട്​ പ്രതിരോധ മന്ത്രാലയത്തി​​െൻറ ഉത്തരവ്​. സൈന്യവുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള സിനിമകളും സീരീസുകളും സംപ്രേക്ഷണം ചെയ്യുന്നതിന്​ മുമ്പായി പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് മന്ത്രാലയത്തില്‍ നിന്ന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമാക്കണമെന്ന് സി.ബി.എഫ്​.സിക്ക്​ അയച്ച കത്തില്‍ പ്രതിരോധമന്ത്രാലയം നിർദേശിച്ചു.

സായുധ സേനയെയും സൈനിക യൂനിഫോമിനെയും സിനിമകളിലും വെബ്​ സീരീസുകളിലും അങ്ങേയറ്റം മോശമായി ചിത്രീകരിച്ചെന്ന്​ കാട്ടിയുള്ള ചില പരാതികൾ ലഭിച്ചതായി​, പ്രതിരോധ മന്ത്രാലയം പറഞ്ഞു. സിനിമകളിലും വെബ്‌സീരീസുകളിലും ഡോക്യുമ​െൻററികളിലും സൈന്യവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഉണ്ടെങ്കിൽ ഇനിമുതൽ എൻ.ഒ.സി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നേക്കും. ആഗസ്റ്റ് ഒന്ന് മുതലായിരിക്കും നിയന്ത്രണം ബാധകമാവുക.

സമീപ കാലത്ത്​ ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ സ്​ട്രീം ചെയ്​ത ഒരു വെബ്‌സീരീസിൽ സൈന്യവുമായി ബന്ധപ്പെട്ടുള്ള രംഗങ്ങൾ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലാണെന്നും സായുധ സേനയെ വികലമായി അവതരിപ്പിച്ചെന്നുമാണ്​ ആരോപണം. എന്തായാലും ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും വിവര പ്രക്ഷേപണ മന്ത്രാലയത്തിനും പുതിയ നിബന്ധന സംബന്ധിച്ച കത്ത് പ്രതിരോധ മന്ത്രാലയം അയച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com