Monday, October 7, 2024
Google search engine
HomeInternationalവാർസോയിലെ ആനകൾക്ക്​ വിഷാദ രോഗം; മരുന്നായി കഞ്ചാവ്​ നൽകി അധികൃതർ

വാർസോയിലെ ആനകൾക്ക്​ വിഷാദ രോഗം; മരുന്നായി കഞ്ചാവ്​ നൽകി അധികൃതർ

വാർസോ: പോളണ്ടിലെ വാർസോ മൃഗശാലയിലെ ആഫ്രിക്കൻ ആനകളുടെ നേതാവും ഏറ്റവും മുതിർന്നവളുമായ എർനയുടെ മരണത്തിന്​ പിന്നാലെയാണ്​ അത്​ സംഭവിച്ചത്​. കഴിഞ്ഞ മാർച്ചിൽ എർന വിടപറഞ്ഞതോടെ മൃഗശാലയിലുണ്ടായിരുന്ന മറ്റ്​ മൂന്ന്​ ആനകളും വിഷാദ രോഗത്തിന്​ അടിമയായത്രേ.. അതിന്​ പരിഹാരമായി മൃഗശാല അധികൃതർ കണ്ടെത്തിയ വഴി ആനകൾക്ക്​ കഞ്ചാവ്​ നൽകുകയെന്നതാണ്​.

സാധാരണ കഞ്ചാവല്ല, മറിച്ച്​ മരുന്നായി ഉപയോഗിക്കുന്ന ​മെഡിക്കൽ മരിജുവാനയാണ്​​ നൽകിയത്​. പരീക്ഷണാടിസ്ഥാനത്തിൽ കഞ്ചാവിൽ നിന്നും വേർതിരിച്ചെടുത്ത സാന്ദ്രത കൂടിയ ദ്രാവക രൂപത്തിലുള്ള സിബിഡി ഒായിൽ ആനകൾക്ക്​ നൽകുകയായിരുന്നു. ലോകത്ത്​ ആദ്യമായാണ്​ ആനകളുടെ മാനസിക സമ്മർദ്ദം കുറക്കാനായി സിബിഡി ഒായിൽ ഉപയോഗിക്കുന്നത്​. നായകൾക്കും കുതിരകൾക്കും ചികിത്സയുടെ ഭാഗമായി മെഡിക്കൽ മരിജുവാന നൽകാറുണ്ട്​. സിബിഡി ഒായിൽ ഉന്മാദം നൽകുകയോ കരളിനും വൃക്കക്കും ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയോ ചെയ്യില്ലെന്ന്​ പ്രധാന മൃഗ ഡോക്​ടർ പറഞ്ഞു.

എർനയുടെ മരണത്തിന്​ ശേഷം ആനകളുടെ ​പെരുമാറ്റ രീതികളും ഹോർമോൺ അളവും നിരീക്ഷിച്ചതിന്​ ശേഷമായിരുന്നു വിഷാദ രോഗമുണ്ടെന്ന്​ ഡോക്​ടർമാർ സ്ഥിരീകരിച്ചത്​. നിലവിൽ ദിവസം മൂന്ന്​ തവണ വീതമാണ്​ സിബിഡി ഒായിൽ ആനകൾക്ക്​ നൽകുന്നത്​. ആനകളിലെ പരീക്ഷണം വിജയിക്കുകയാണെങ്കിൽ മൃഗശാലകളിലെ കൂടുതൽ ജീവികളിൽ മെഡിക്കൽ മരിജുവാന പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്​ അധികൃതർ. അതേസമയം, പഴയ നിലയിലേക്ക്​ ആനകളെ എത്തിക്കാൻ വർഷങ്ങൾ എടുത്തേക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com