Monday, October 7, 2024
Google search engine
HomeIndiaവംശീയ അധിക്ഷേപം; വിദ്യാർഥിനിക്കെതിരെ കേസ്​ കൊടുത്ത്​ ജാദവ്​പുർ സർവകലാശാല പ്രഫസർ

വംശീയ അധിക്ഷേപം; വിദ്യാർഥിനിക്കെതിരെ കേസ്​ കൊടുത്ത്​ ജാദവ്​പുർ സർവകലാശാല പ്രഫസർ

കൊൽക്കത്ത: വംശീയമായി അധിക്ഷേപിച്ച വിദ്യാർഥിനിക്കെതിരെ നിയമനടപടി സ്വീകരിച്ച്​ അധ്യാപിക. കൊൽക്കത്തയിലെ ജാദവ്​പുർ സർവകലാശാലയിലെ പ്രഫസറായ മറൂണ മുർമുവാണ്​ പരോമിത ഘോഷ്​ എന്ന വിദ്യാർഥിനിക്കെതിരെ പരാതി നൽകിയത്​. പരോമിത തന്നെ വംശീയമായി അധിക്ഷേപിക്കുകയും ത​െൻറ വിദ്യാഭ്യാസയോഗ്യതയെ ഇകഴ്​ത്തിക്കാട്ടുകയും ചെയ്​തെന്നാണ്​ പരാതി.

ഇതേതുടർന്ന്​ പരോമിതക്കെതിരെ പട്ടികജാതിവർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം ​െപാലീസ്​ കേസെടുത്തു. മതത്തി​െൻറയും വംശം, വർഗം, പ്രദേശം, ജനനം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തിയെന്ന വകു​പ്പും അധ്യാപിക പരാതിയിൽ പരാമർശിച്ചിട്ടുണ്ട്​. പരോമിത ഘോഷി​െൻറ മനുഷ്യത്വരഹിതവും വിലകുറഞ്ഞതും വിദ്വേഷകരവുമായ പരാമർശത്തിൽ താൻ അപമാനിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്​തതായി മറൂണ മുർമു വ്യക്തമാക്കി. പാർശ്വവത്​ക്കരിക്കപ്പെട്ട സമൂഹത്തിലെ അംഗമെന്ന നിലയിൽ പരോമിതയുടെ പരാമർശത്തിൽ താൻ പൊതുവേദിയിൽ അധിക്ഷേപിക്കപ്പെട്ടുവെന്നും അവർ വ്യക്തമാക്കി.

സെപ്​റ്റംബർ രണ്ടിനാണ്​ കേസിനാസ്​പദമായ സംഭവങ്ങളുടെ തുടക്കം. കോവിഡ്​ മഹാമാരിക്കിടെ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനതിനെതിരെ മുർമു ഫേസ്​ബുക്കിൽ പോസ്​റ്റിട്ടിരുന്നു. സർക്കാർ തുരുമാനം വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കും എന്നായിരുന്നു പോസ്​റ്റ്​. ഇതിന്​ താഴെ പരോമിത ഘോഷിട്ട കമൻറാണ്​ വിവാദമായത്​.

”മറൂണ മുർമു, ജാദവ്പൂർ സർവകലാശാലയിൽ അത്തരം മാനസികാവസ്ഥയുള്ള പ്രൊഫസർമാരുണ്ട് എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഞാൻ ആശ്ചര്യപ്പെട്ടുപോയി. സംവരണവു​ം സംവരണമില്ലായ്​മയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. ഒരു അധ്യയന വർഷത്തേക്കാൾ ജീവിതമാണ് പ്രധാനമെന്ന് അറിയാൻ, ഒരാൾ പ്രൊഫസർ ആകേണ്ടതില്ല. ഒരു വർഷം പിന്നോട്ട് പോകുന്നതല്ല, യോഗ്യതയില്ലാത്തവരും കഴിവില്ലാത്തവരുമായ ചില ആളുകൾ സംവരണ സമ്പ്രദായത്തെ എങ്ങനെ അനാവശ്യമായി പ്രയോജനപ്പെടുത്തുന്നുവെന്നും അവരുടെ ജാതി ഇപ്പോൾ അവരെ വിജയിക്കാൻ എങ്ങനെ സഹായിക്കുന്നുവെന്നും അർഹരായവർ എന്നെന്നേക്കുമായി പിന്നിലാണെന്നതുമാണ്​ വിഷയം. ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളുടെ വിശപ്പകറ്റാൻ പുറത്തുപോയി അധ്വാനിക്കുകയാണ്. എന്നാൽ, ചിലർ വീട്ടിൽ വെറുതെ ഇരുന്ന്​ പണം വാങ്ങുന്നു.” -എന്നായിരുന്നു പരോമിതയുടെ കമൻറ്​.

1900 വിദ്വേഷ കമൻറുകളാണ്​ ത​െൻറ ഫേസ്​ബുക്ക്​ പേജിൽ വരുന്നതെന്ന്​ മുർമു പറഞ്ഞു​. ത​െൻറ വിദ്യാഭ്യാസ സംബന്ധമായ വിഡിയോകൾ ഡിസ്​ലൈക്​ ചെയ്യപ്പെടുന്നു. അത്​ ദിനം പ്രതി കൂടി വരുന്നു. ഇതെ​െൻറ തൊഴിൽ മേഖലയിലെ അന്തസിന്​​ കോട്ടം തട്ടിക്കുന്നതാണെന്നും മുർമു പറഞ്ഞു.

‘സ്​റ്റോപ്​ റിസർവേഷൻ’, ‘ഷെയിം ഓൺ മുർമു’ എന്നീ ഹാഷ്​ ടാഗുകളിൽ പരോമിത ഘോഷി​െൻറ ഒരു വിഡിയോ ട്വിറ്ററിലും ​േഫസ്​ബുക്കിലും വൻതോതിൽ പ്രചരിച്ചിരുന്നു​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com