Saturday, July 27, 2024
Google search engine
HomeIndiaലഡാക്കിൽ 20ഓളം ഇന്ത്യൻ സൈനികർക്ക്​ വീരമൃത്യുവെന്ന്​ റിപ്പോർട്ട്

ലഡാക്കിൽ 20ഓളം ഇന്ത്യൻ സൈനികർക്ക്​ വീരമൃത്യുവെന്ന്​ റിപ്പോർട്ട്

ന്യൂഡൽഹി: ലഡാക്കിൽ ചൈനീസ്​ ആക്രമണത്തിൽ 20ഓളം ഇന്ത്യൻ സൈനികർക്ക്​ വീരമൃത്യുവെന്ന്​ റിപ്പോർട്ട്​. മരണസംഖ്യ ഉയർന്നേക്കാമെന്നും മൂന്നുമണിക്കൂറിലേറെ സംഘർഷം നീണ്ടതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്​ എ.എൻ​.ഐ റിപ്പോർട്ട്​ ചെയ്​തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 43ഓളം ചൈനീസ്​ സൈനികർക്ക്​ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്​തുവെന്നും റിപ്പോർട്ടുകളുണ്ട്

ലഡാക്കിൽ ഇന്ത്യ -ചൈന സംഘർഷത്തിൽ കമാൻഡിങ്​ ഓഫിസർ ഉൾപ്പെടെ മൂന്ന്​ ഇന്ത്യൻ സൈനികർക്ക്​ വീരമൃത്യുവെന്ന്​ നേരത്തേ റിപ്പോർട്ട്​ ചെയ്​തിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയായിരുന്നു​ സംഭവം

16 ബിഹാർ ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവും രണ്ട്​ സൈനികരുമാണ്​ കൊല്ലപ്പെട്ടത്​. 1975ന്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക്​ ജീവൻ നഷ്​ടമാകുന്നത്​. പ്രശ്​ന പരിഹാരത്തിന്​ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്​ഥർ ചർ​ച്ച തുടങ്ങിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com