Saturday, July 27, 2024
Google search engine
HomeIndiaലഡാക്കിലെ വെടിവെപ്പ്​: പ്രതിരോധമന്ത്രി അടിയന്തര യോഗം വിളിച്ചു

ലഡാക്കിലെ വെടിവെപ്പ്​: പ്രതിരോധമന്ത്രി അടിയന്തര യോഗം വിളിച്ചു

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനയുടെ ആക്രമണത്തിൽ ഒരു കേണലടക്കം മൂന്ന്​ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന്​ പിന്നാലെ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ അടിയന്തര യോഗം വിളിച്ചുചേർത്തു. സൈനിക മേധാവി​ ബിപിൻ റാവത്ത്​, മൂന്ന്​ സൈനിക മേധാവിമാർ, വിദേശകാര്യമന്ത്രി എസ്​. ജയശങ്കർ എന്നിവരാണ്​ യോഗത്തിൽ പ​ങ്കെടുക്കുന്നത്

കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ്​ ആക്രമണമുണ്ടായത്​. ഇൻ​ഫെൻട്രി ബറ്റാലിയനിലെ കമാൻഡിങ്​ ഓഫിസറായ സന്തോഷ്​ ബാബുവും രണ്ട്​ സൈനികരുമാണ്​ കൊല്ലപ്പെട്ടത്​. 1975ന്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക്​ ജീവൻ നഷ്​ടമാകുന്നത്​. പ്രശ്​ന പരിഹാരത്തിന്​ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്​ഥർ ചർ​ച്ച തുടങ്ങി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com