Wednesday, April 24, 2024
Google search engine
HomeIndiaറംസിയുടെ ആത്മഹത്യ: സീരിയൽ നടിയും യുവാവിന്‍റെ മാതാവും പ്രതികളായേക്കും

റംസിയുടെ ആത്മഹത്യ: സീരിയൽ നടിയും യുവാവിന്‍റെ മാതാവും പ്രതികളായേക്കും

സീ​രി​യ​ൽ ന​ടി​യെ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് ചോ​ദ്യം​ചെ​യ്യു​ക​യും ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു

കൊ​ട്ടി​യം: നി​ശ്ച​യി​ച്ച വി​വാ​ഹ​ത്തി​ൽ​നി​ന്ന്​ വ​ര​ൻ പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്​​റ്റ്​ ഉ​ണ്ടാ​യേ​ക്കും. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്ന കൊ​ല്ലം പ​ള്ളി​മു​ക്ക് ഇ​ക്ബാ​ൽ​ന​ഗ​ർ സ്വ​ദേ​ശി ഹാ​രി​ഷി​നെ കൊ​ട്ടി​യം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

ഹാ​രി​ഷിെൻറ മാ​താ​വും സ​ഹോ​ദ​ര​ഭാ​ര്യ​യാ​യ സീ​രി​യ​ൽ ന​ടി​യും കേ​സി​ൽ പ്ര​തി​ക​ളാ​യേ​ക്കും. വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചാ​കും ഇ​വ​രു​ടെ അ​റ​സ്​​റ്റ്. സീ​രി​യ​ൽ ന​ടി​യെ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് ചോ​ദ്യം​ചെ​യ്യു​ക​യും ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല സു​പ്ര​ധാ​ന തെ​ളി​വു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഹാ​രി​ഷു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി​പേ​രു​ടെ ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സീ​രി​യ​ൽ ന​ടി​യെ​യും ഹാ​രി​ഷിെൻറ മാ​താ​പി​താ​ക്ക​ളെ​യും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​ശേ​ഷം വീ​ണ്ടും ചോ​ദ്യം​ചെ​യ്യും. മ​രി​ച്ച യു​വ​തി​യു​ടെ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​റി​ൽ​നി​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പൂ​ർ​ണ​മാ​യ പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് ല​ഭി​ച്ച​ശേ​ഷ​മാ​കും അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ത​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക.

ഹാ​രി​ഷും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് യു​വ​തി​യെ ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. മ​ധ്യ കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ഗ​ർ​ഭഛി​ദ്രം ന​ട​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​തി​നാ​യി ജ​മാ​അ​ത്തി​െൻറ വ്യാ​ജ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി​യ​തിെൻറ രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ജ​മാ​അ​ത്തും രം​ഗ​ത്തെ​ത്തി. കൊ​ല്ലം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ചാ​ത്ത​ന്നൂ​ർ അ​സി​സ്​​റ്റ​ൻ​റ്​ പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​മ്പ​തം​ഗ​സം​ഘ​മാ​ണ് പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ഇ​തി​നി​ടെ കേ​സി​ൽ പ്ര​തി​യാ​കു​മോ എ​ന്ന് ഭ​യ​ന്ന് മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നീ​ക്കം​ന​ട​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. സം​ഭ​വ​ത്തി​ൽ വ​നി​ത ക​മീ​ഷ​ൻ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. കൊ​ട്ടി​യം കൊ​ട്ടും​പു​റം പ​ള്ളി​ക്ക് സ​മീ​പ​ത്തെ വാ​ട​ക​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ്​​​ 24കാ​രി​യെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com