Saturday, May 25, 2024
Google search engine
HomeCovid-19രാജ്യത്ത്​ 96, 551 പുതിയ കോവിഡ്​ ബാധിതർ; രോഗികളുടെ എണ്ണം 45 ലക്ഷം കടന്നു

രാജ്യത്ത്​ 96, 551 പുതിയ കോവിഡ്​ ബാധിതർ; രോഗികളുടെ എണ്ണം 45 ലക്ഷം കടന്നു

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1,209 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വീണ്ടും​ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 96,551 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരു​െട എണ്ണം 45 ലക്ഷം കവിഞ്ഞു. ഔദ്യോഗിക കണക്ക്​ പ്രകാരം 45,62,415 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​.

രാജ്യത്ത്​ 24 മണിക്കൂറിൽ 1209 കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇന്ത്യയിൽ 756, 271 പേരാണ്​ കോവിഡ്​ രോഗബാധ മൂലം മരണപ്പെട്ടത്​. രാജ്യത്തെ മരണനിരക്ക്​ 1.67 ശതമാനമാണ്​.

കോവിഡ്​ പോസിറ്റീവായ 9.43 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 20.68 ശതമാനമായി​​. രാജ്യത്ത്​ ഇതുവരെ 35.42 ലക്ഷം പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 77.65 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗ വ്യാപനത്തി​െൻറ സാഹചര്യത്തിൽ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ച ഐ.സി.എം.ആർ കഴിഞ്ഞ ദിവസം 11,63,542 ടെസ്​റ്റുകളാണ്​ നടത്തിയത്​. ആഗോളതലത്തിൽ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com