Wednesday, November 13, 2024
Google search engine
HomeIndiaയോഗി സർക്കാറി​െൻറ ശവപ്പെട്ടിയിലെ അവസാന ആണി; ​രാഹുലി​​േൻറയുടേയും പ്രിയങ്കയുടേയും അറസ്​റ്റിൽ രൺദീപ്​ സിങ്​ സുർജേവാല

യോഗി സർക്കാറി​െൻറ ശവപ്പെട്ടിയിലെ അവസാന ആണി; ​രാഹുലി​​േൻറയുടേയും പ്രിയങ്കയുടേയും അറസ്​റ്റിൽ രൺദീപ്​ സിങ്​ സുർജേവാല

ന്യൂഡൽഹി: കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയുടേയും പ്രിയങ്കയുടേയും അറസ്​റ്റിൽ പ്രതികരണവുമായി കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സിങ്​ സുർജേവാല. കോൺഗ്രസ്​ നേതാക്കൾക്കെതിരായ ​ലാത്തിച്ചാർജ്​ യോഗി സർക്കാറി​െൻറ ശവപ്പെട്ടിയിലെ അവസാന ആണിയാകുമെന്ന്​ അദ്ദേഹം പറഞ്ഞു. സ്വതന്ത്ര്യസമരസേനാനി ലാല ലജ്​പത്​ റായിയുടെ പ്രശ്​സതമായ വാക്യം ട്വീറ്റ്​ ചെയ്​താണ്​ സുർജേവാലയുടെ പ്രതികരണം.

എ​െൻറ മേൽ വീഴുന്ന ഓരോ ലാത്തിയും ബ്രിട്ടീഷ്​ സാമ്രാജ്യത്തി​െൻറ ശവപ്പെട്ടിയിലെ ആണിയാകുമെന്നാണ്​ ലാല ലജ്​പത്​ റായ്​ പറഞ്ഞത്​. അതുപോലെ രാഹുലി​േൻറയും പ്രിയങ്കയുടേയും മേൽ പതിച്ച ലാത്തി യോഗി സർക്കാറി​െൻറ ശവപ്പെട്ടിയിലെ അവസാന ആണിയാകും- സുർജേവാല ട്വീറ്റ്​ ചെയ്​തു.

വ്യാഴാഴ്​ച യമുന എക്​സ്​പ്രസ്​ ഹൈവേയിൽ രാഹുൽ ഗാന്ധിയേയും പ്രിയങ്കയേയും യു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഹഥ്രസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി പോകുന്നതിനിടെയാണ്​ കോൺഗ്രസ്​ നേതാക്കളെ യു.പി ​പൊലീസ്​ തടഞ്ഞത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com