Saturday, July 27, 2024
Google search engine
HomeIndiaമൺസൂൺ: ദേശീയതലത്തിൽ അധിക മഴ; കേരളത്തിൽ ശരാശരി

മൺസൂൺ: ദേശീയതലത്തിൽ അധിക മഴ; കേരളത്തിൽ ശരാശരി

അ​ടു​ത്ത ന്യൂ​ന​മ​ർ​ദ​ത്തോ​ടെ കൂ​ടു​ത​ൽ ക​ന​ക്കാ​ൻ സാ​ധ്യ​ത

തൃ​ശൂ​ർ: ദേ​ശീ​യ​ത​ല​ത്തി​ൽ അ​ധി​ക​മ​ഴ​യും സം​സ്ഥാ​ന​ത്ത്​ ശ​രാ​ശ​രി​യു​മാ​യി മ​ൺ​സൂ​ൺ മു​ന്നേ​റു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ൽ 34 ശ​ത​മാ​നം അ​ധി​ക​മ​ഴ​യാ​ണ്​ ശ​നി​യാ​ഴ്​​ച​വ​രെ ല​ഭി​ച്ച​ത്. 52ന്​ ​പ​ക​രം 70 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്​ ദേ​ശീ​യ​ത​ല​ത്തി​ൽ പെ​യ്​​ത​ത്

ദേ​ശീ​യ​ത​ല​ത്തി​ൽ മി​ക​ച്ച മു​ന്നേ​റ്റം തു​ട​രു​േ​മ്പാ​ൾ കേ​ര​ള​ത്തി​ൽ ര​ണ്ടാ​ഴ്​​ച പി​ന്നി​ടു​േ​മ്പാ​ൾ ശ​രാ​ശ​രി മ​ഴ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച​വ​രെ ല​ഭി​ച്ച​ത്​ 275ന്​ ​പ​ക​രം 265 മി. ​മീ മ​ഴ. നാ​ലു​ ശ​ത​മാ​ന​ത്തി​​െൻറ കു​റ​വു​ണ്ടെ​ങ്കി​ലും കാ​ലാ​വ​സ്ഥാ വ​കു​പ്പി​​െൻറ ക​ണ​ക്ക​നു​സ​രി​ച്ച്​ ഇ​ത്​ ശ​രാ​ശ​രി​യി​ലാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തു​ക

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​ദി​വ​സം 30 ശ​ത​മാ​ന​ത്തി​​െൻറ മ​ഴ​ക്ക​മ്മി​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ജൂ​ൺ എ​ട്ടി​ന്​ വൈ​കി​യെ​ത്തി​യ മ​ൺ​സൂ​ണി​നെ പി​ന്നീ​ട്​ വാ​യു ചു​ഴ​ലി​ക്കാ​റ്റ്​ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, പ്ര​ള​യ​മു​ണ്ടാ​യ 2018ൽ 52 ​ശ​ത​മാ​ന​ത്തി​​െൻറ അ​ധി​ക​മ​ഴ​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​- 277ന്​ ​പ​ക​രം 420.3 മി.​മീ മ​ഴ ല​ഭി​ച്ചു

2017ൽ ​അ​ഞ്ചു​ ശ​ത​മാ​ന​ത്തി​​െൻറ കു​റ​വാ​ണു​ണ്ടാ​യ​ത്​- 277ന്​ ​പ​ക​രം 261. മ​ൺ​സൂ​ണി​​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ഴ കു​റ​യു​ന്നെ​ന്ന പ്ര​തി​ഭാ​സ​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​താ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്ക്. എ​ന്നാ​ൽ, ഇൗ​മാ​സം 23ഒാ​ടെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഉ​ണ്ടാ​വു​ന്ന ന്യൂ​ന​മ​ർ​ദ​ത്തോ​ടെ മ​ഴ കൂ​ടു​ത​ൽ ക​ന​ക്കാ​നാ​ണ്​ സാ​ധ്യ​ത

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ല​ഭി​ച്ച ശ​ക്​​ത​മാ​യ മ​ഴ​യും മ​ധ്യ, തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ല​ഭി​ച്ച ത​ര​ക്കേ​ടി​ല്ലാ​ത്ത മ​ഴ​യും മ​ൺ​സൂ​ൺ സ​ജീ​വ​മാ​യ​തി​​െൻറ സൂ​ച​ന​ക​ളാ​ണെ​ന്ന്​ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ഗ​വേ​ഷ​ക​ൻ ഡോ. ​ചോ​ല​യി​ൽ ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. ഇ​ടു​ക്കി (-47), എ​റ​ണാ​കു​ളം (-38), തൃ​ശൂ​ർ (-29), വ​യ​നാ​ട്​ (-27) ജി​ല്ല​ക​ളി​ൽ മ​ഴ​ക്ക​മ്മി​യാ​ണ്

65 ശ​ത​മാ​നം വീ​തം കൂ​ടു​ത​ലാ​യി മ​ഴ ല​ഭി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്തി​നും കോ​ഴി​ക്കോ​ടി​നു​മാ​ണ്​ കോ​ള​ടി​ച്ച​ത്. 33 ശ​ത​മാ​ന​മു​ള്ള ക​ണ്ണൂ​രി​ലും ന​ല്ല മ​ഴ ല​ഭി​ച്ചു. ബാ​ക്കി ഏ​ഴു​ ജി​ല്ല​ക​ളി​ൽ ശ​രാ​ശ​രി​യാ​ണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com