Monday, October 7, 2024
Google search engine
HomeIndiaമൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന്​ കവർച്ച; മൂന്നര കിലോ സ്വർണാഭരണങ്ങൾ നഷ്​ടമായി

മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന്​ കവർച്ച; മൂന്നര കിലോ സ്വർണാഭരണങ്ങൾ നഷ്​ടമായി

കയ്​പമംഗലം: തൃശൂർ മൂന്നുപീടികയിലെ ജ്വല്ലറിയിൽ വൻ കവർച്ച. മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത്​ കടന്ന മോഷ്​ടാക്കൾ മൂന്നര കിലോ സ്വർണാഭരണങ്ങൾ കവർന്നു.

രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലിമാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ജ്വല്ലറിയുടെ ഒരു വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ജ്വല്ലറിക്കകത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ജ്വല്ലറി ഉടമ സലിമും, ഒരു ജീവനക്കാരനും മാത്രമാണ് കടയിലുണ്ടാകാറ്​. ഇന്നലെ രാത്രി ഒമ്പത്​ മണിക്കാണ് ഇവർ ജ്വല്ലറി പൂട്ടി പോയത്.

മോഷണം നടത്തിയതിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി മോഷ്ടാക്കൾ ജ്വല്ലറിക്കകത്ത് മുളക് പൊടി വിതറിയിട്ടുണ്ട്. ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ വലതു വശം പുല്ലുകൾ നിറഞ്ഞ് കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. ഈ ഭാഗത്ത് കൂടെയാണ് മോഷ്ടാക്കളെത്തി ഭിത്തി തുരന്നത്.

ഏകദേശം രണ്ടടിയോളം വലുപ്പത്തിലാണ് ഭിത്തി തുരന്നിരിക്കുന്നത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിൻെറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്​ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com