Friday, July 26, 2024
Google search engine
HomeIndiaമരുന്ന്​ ടെൻഡർ: 10 മരുന്ന്​ ഫാക്​ടറികളിൽ തൽക്കാലം പരിശോധനയില്ല

മരുന്ന്​ ടെൻഡർ: 10 മരുന്ന്​ ഫാക്​ടറികളിൽ തൽക്കാലം പരിശോധനയില്ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​​െൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ സം​സ്​​ഥാ​ന​ത്ത്​ മ​രു​​ന്ന്​ വി​ത​ര​ണം ചെ​യ്യു​ന്ന ഏ​ഴ്​ ക​മ്പ​നി​ക​ളു​ടെ പ​ത്ത്​ പ്ലാ​ൻ​റു​ക​ളി​ൽ നേ​രി​െ​ട്ട​ത്തി​യു​ള്ള പ​രി​ശോ​ധ​ന ത​ൽ​ക്കാ​ലം ഒ​ഴി​വാ​ക്കി. കേ​ര​ള സ്​​റ്റേ​റ്റ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ ​െട​ൻ​ഡ​ർ വ​ഴി​യാ​ണ്​ മ​രു​ന്ന്​ ക​മ്പ​നി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. ടെ​ൻ​ഡ​ർ ഉ​റ​പ്പി​ക്കു​ന്ന​തി​ന്​ മു​മ്പ്​​ മ​രു​ന്നി​​െൻറ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും മ​തി​യാ​യ യോ​ഗ്യ​ത നേ​രി​ട്ട്​ ബോ​ധ്യ​പ്പെ​ടു​ന്ന​തി​ന​​ും ​ഫാ​ക്​​ട​റി​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന​താ​ണ്​ വ്യ​വ​സ്​​ഥ. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ക​മ്പ​നി​ക​ളാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ പ്ര​ധാ​ന​മാ​യും മ​രു​ന്നെ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ്​ രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ട​ങ്ങ​ളി​ൽ നേ​രി​െ​ട്ട​ത്തു​ന്ന​തി​നു​ള്ള ത​ട​സ്സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ സ​ർ​ക്കാ​റി​ന്​ ക​ത്തു​ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ്​  ടെ​ൻ​ഡ​ർ കാ​ല​യ​ള​വാ​യ 2020-21 വ​ർ​ഷ​ത്തി​ൽ യാ​ത്ര സു​ര​ക്ഷി​ത​മാ​കു​ന്ന ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന നി​ബ​ന്ധ​ന​യോ​ടെ ന​ട​പ​ടി​ക​ളി​ൽ സ​ർ​ക്കാ​ർ ഇ​ള​വ്​ ന​ൽ​കി​യ​ത്.

ഫ​ല​ത്തി​ൽ ക​ട​ലാ​സ്​ വി​വ​ര​ങ്ങ​ളി​ലെ ഉ​റ​പ്പി​ൽ ഇൗ ​പ​ത്ത്​ മ​രു​ന്ന്​ നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്ന്​ ഇ​ക്കു​റി മ​രു​ന്ന്​ വാ​ങ്ങേ​ണ്ടി​വ​രും.  ഒൗ​റം​ഗ​ബാ​ദ്​ (1), അ​ഹ​മ്മ​ദാ​ബാ​ദ്​ (3), ഗോ​വ (1), ഇൗ​സ്​​റ്റ്​ സി​ക്കിം (2), ബ​റൂ​ച്ച്​ (1), ഹി​മാ​ച​ൽ ​പ്ര​ദേ​ശ്​ (1), ഉ​ത്ത​ര​ഖ​ണ്ഡ്​ (1) എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്ര​മാ​ക്കി​യാ​ണ്​ ഇൗ ​പ​ത്ത്​ ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സാ​ധാ​ര​ണ സ​ർ​ക്കാ​ർ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​െ​ല വി​ദ​ഗ്​​ദ​രും ട്ര​ഗ്​​സ്​ ക​​ൺ​ട്രോ​ൾ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​ണ്​ ഫാ​ക്​​ട​റി സ​ന്ദ​ർ​ശി​ച്ച്​ റി​േ​പ്പാ​ർ​ട്ട്​ ത​യാ​റാ​ക്കു​ന്ന​ത്.

സ്​​ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​വും രേ​ഖ​ക​ളി​ൽ വ്യ​ക്​​ത​മാ​ക്കി​യ വി​വ​ര​ങ്ങ​ളു​ടെ നി​ജ​സ്​​ഥി​തി​യു​മെ​ല്ലാം ബോ​ധ്യ​പ്പെ​ടു​ന്ന​ത്​ ഇ​ത്ത​​രം പ​രി​ശോ​ധ​ന​ക​ളി​ലാ​ണ്.   കാ​ൻ​സ​ർ മ​രു​ന്നു​ക​ൾ നേ​രി​ട്ട്​ വാ​ങ്ങാ​ൻ അ​നു​മ​തി കോ​വി​ഡ്​ പ്ര​തി​സ​ന്ധി മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ വ​ഴി​യു​ള്ള മ​രു​ന്ന്​ ല​ഭ്യ​ത​യെ ബാ​ധി​ച്ച്​ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ.​

സി.​സി, മ​ല​ബാ​ർ കാ​ൻ​സ​ർ സ​െൻറ​ർ, കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്​ സ​െൻറ​ർ എ​ന്നി​വ​ക്ക്​ സ്വ​ന്തം സം​വി​ധാ​ന​ങ്ങ​ൾ വ​ഴി നേ​രി​ട്ട്​ മ​രു​ന്ന്​ വാ​ങ്ങാ​ൻ അ​നു​മ​തി. 2020-21 വ​ർ​ഷ​ത്തെ കാ​ൻ​സ​ർ മ​രു​ന്നു​ക​ൾ​ക്കു​ള്ള പ​ർ​ച്ചേ​സ്​ ഒാ​ർ​ഡ​ർ ഇൗ​മാ​സം അ​വ​സാ​ന​ത്തി​ലെ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ ന​ൽ​കാ​നാ​വൂ. ഇ​ത്​ പ്ര​കാ​ര​മു​ള്ള ആ​ദ്യ​ഘ​ട്ടം മ​രു​ന്ന്​ ല​ഭ്യ​മാ​കാ​ൻ ആ​ഗ​സ്​​റ്റാ​കും. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ജൂ​ലൈ വ​രെ​യു​ള്ള മ​രു​ന്ന്​ വാ​ങ്ങാ​ൻ ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com