Friday, October 4, 2024
Google search engine
HomeIndiaമമ്മൂട്ടിക്കും മോഹൻലാലിനും ഒരുപോലെ പ്രിയപ്പെട്ട ദാസ്: വിടവാങ്ങലിൽ വിങ്ങിപ്പൊട്ടി സിനിമാലോകം

മമ്മൂട്ടിക്കും മോഹൻലാലിനും ഒരുപോലെ പ്രിയപ്പെട്ട ദാസ്: വിടവാങ്ങലിൽ വിങ്ങിപ്പൊട്ടി സിനിമാലോകം

ആരാണ് മാറനെല്ലൂർ ദാസ് ? മമ്മൂട്ടിയും മോഹൻലാലും പ്രിയപ്പെട്ട ദാസിന് ആദരാഞ്ജലികൾ എന്ന് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ എഴുതാൻ തക്കവണ്ണം അവരുമായി ദാസിന് എന്താണ് ബന്ധം ? പൃഥ്വിരാജും ടൊവീനോ തോമസും ഉൾപ്പടെയുള്ള പുതുതലമുറയിലെ മിക്ക നടീനടന്മാരും പ്രിയപ്പെട്ട ദാസേട്ടാ എന്നു വേദനയോടെ വിളിച്ചത് എന്തു കൊണ്ടാകാം. മലയാളികളായ സിനിമാപ്രേമികൾ ഇന്ന് ഏറ്റവുമധികം തിരഞ്ഞതും ഇൗ പേരി‌ന്റെ ഉടമയെയാണ്.  വർഷങ്ങളായി സിനിമാ സെറ്റുകളിൽ താരങ്ങൾക്ക് സുരക്ഷ ഒരുക്കുന്ന വ്യക്തിയായിരുന്നു മാറനല്ലൂർ ദാസ്. സഫാരി സ്യൂട്ട് ഒക്കെ ധരിച്ച് സിനിമാ സെറ്റുകളിലും താരനിശകളിലും സജീവ സാന്നിധ്യമായിരുന്ന വ്യക്തി. താരങ്ങളെ തന്റെ കരവലയത്തിൽ സെറ്റിനകത്തേക്കും പുറത്തേക്കും കൊണ്ടു പോയിരുന്നയാൾ. സിനിമക്കാരുടെ സ്വന്തം ബോഡിഗാർഡ്. കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന ദാസ് ഇന്നു വൈകുന്നേരം മരണത്തിനു കീഴടങ്ങിയപ്പോൾ അത് സിനിമാലോകത്തിനു മുഴുവൻ ഞെട്ടലുളവാക്കുന്ന വാര‍ത്തയായി.  മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കൂടാതെ പൃഥ്വിരാജ്, ടൊവീനോ തോമസ്, ആഷിക്ക് അബു, റിമ കല്ലിങ്കൽ തുടങ്ങി നിരവധി താരങ്ങളാണ് ദാസിന് ആദരാഞ്ജലികൾ അർപ്പിച്ചത്. സംസ്കാരം നാളെ തിരുവനന്തപുരത്ത് വച്ച് നടക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com