Wednesday, January 22, 2025
Google search engine
HomeIndiaപ്രതിപക്ഷ പ്രതിഷേധം: ഉപവാസമിരുന്ന്​ രാജ്യസഭ ഉപാധ്യക്ഷൻ

പ്രതിപക്ഷ പ്രതിഷേധം: ഉപവാസമിരുന്ന്​ രാജ്യസഭ ഉപാധ്യക്ഷൻ

ന്യൂഡൽഹി: പാർലമെൻറിൽ തനിക്കെതിരെ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ ദുഃഖം രേഖപ്പെടുത്തി രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷ്​ സിങ്​ ഏകദിന ഉപവാസം അനുഷ്​ഠിക്കുമെന്ന്​ അറിയിച്ചു. രാജ്യസഭയിൽ നിന്നും പുറത്താക്കിയതിൽ പ്രതിഷേധിച്ച്​ പാർലമെൻറ്​ സമുച്ചയത്തിലെ പുൽത്തകിടികളിൽ ധർണയിരിക്കുന്ന എട്ട് പ്രതിപക്ഷ എം.പിമാരെ സന്ദർശിച്ച് അവർക്ക് ചായ നൽകിയതിന്​ തൊട്ടുപിന്നാലെയാണ് ഹരിവൻഷ്​ ഏകദിന ഉപവാസം ആചരിക്കുമെന്ന്​ അറിയിച്ചത്​. ബുധനാഴ്​ച വരെ ഉപവാസമിരിക്കുമെന്ന്​ ​അറിയിച്ച്​ ഹരിവൻഷ്​ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്​ കത്ത്​ നൽകി.

ഞായറാഴ്ച ശബ്​ദ വോട്ടിലൂടെ പാസാക്കിയ കാർഷിക ബില്ലുകളിൽ വോ​ട്ടെടുപ്പ്​ വേണമെന്നാവശ്യം നിരസിച്ച രാജ്യസഭ ഉപാധ്യക്ഷ​െൻറ നടപടിയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രകോപിതരാവുകയായിരുന്നു. സഭയുടെ നടുത്തളത്തിലേക്കും ഉപാധ്യക്ഷ​െൻറ ഡയസിലും കയറിയ പ്രതിപക്ഷ അംഗങ്ങൾ സഭാചട്ടങ്ങളുടെ പുസ്​തകം കീറി എറിയുകയും ചെയ്​തിരുന്നു.

രാജ്യസഭയിൽ തനിക്കെതിരെ സംഭവിച്ച കാര്യങ്ങളിൽ വളരെയധികം ദുഃഖമുണ്ടെന്നും മാനസിക ക്ലേശം മൂലം കഴിഞ്ഞ രണ്ട് ദിവസമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും ഹരിവൻഷ്​ രാജ്യസഭ അധ്യക്ഷന്​ നൽകിയ കത്തിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com