Saturday, July 27, 2024
Google search engine
HomeIndiaപെരിയ കേസ്​: സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്​

പെരിയ കേസ്​: സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്​

തിരുവനന്തപുരം: പെരിയ ഇരട്ടകൊലകേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന്​ റിപ്പോർട്ട്​. അന്വേഷണം സി.ബി.ഐക്ക്​ നൽകികൊണ്ടുള്ള ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയേക്കും. ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച്​ നിയമോപദേശം തേടിയെന്നാണ്​ വാർത്തകൾ.

2019 ഫെബ്രുവരി 17നാണ്​ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയത്​. പൊലീസ്​ അന്വേഷണം കാര്യക്ഷമമല്ലെന്ന്​ കാണിച്ച മാതാപിതാക്കൾ നൽകിയ ഹരജിയെത്തുടർന്ന്​ 2019 സെപ്​റ്റംബർ 30ന്​ ഹൈകോടതി സിംഗിൾ ബെഞ്ച്​ സി.ബി.ഐ അന്വേഷണത്തിന്​ ഉത്തരവിടുകയായിരുന്നു. ഇതിന്​ പിന്നാലെ സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ്​ കേസ്​റ്റ്​ രജിസ്​റ്റർ ചെയ്​ത്​ എഫ്​.ഐ.ആർ എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ചു.

ഇതിനിടെ സിംഗിൾ ബെഞ്ച്​ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ സമർപ്പിച്ചു. ഈ അപ്പീലിലും സർക്കാറിന്​ അനുകൂലമായ വിധിയുണ്ടായില്ല. ഇതേ തുടർന്നാണ്​ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com