Wednesday, April 24, 2024
Google search engine
HomeIndiaപുതുചരിത്രം; ​കാ​ര്യ സ്ഥാ​പ​ന​ത്തി​െൻറ റോ​ക്ക​റ്റ്​ കു​തി​ച്ചു​യ​ർ​ന്നു

പുതുചരിത്രം; ​കാ​ര്യ സ്ഥാ​പ​ന​ത്തി​െൻറ റോ​ക്ക​റ്റ്​ കു​തി​ച്ചു​യ​ർ​ന്നു

മനുഷ്യരെ ബഹിരാകാശത്തേക്കയക്കുന്ന ആ​ദ്യ സ്വ​കാ​ര്യ സ്ഥാ​പ​നം

ഫ്ലോ​റി​ഡ: ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത്​ ച​രി​ത്രം കു​റി​ച്ച്​ ആ​ദ്യ​മാ​യി സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​​​െൻറ റോ​ക്ക​റ്റ്​ കു​തി​ച്ചു​യ​ർ​ന്നു. യു.​എ​സ്​ സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സ്പേ​സ് എ​ക്​​സി​​​​​െൻറ ഫാ​ൽ​ക്ക​ൺ-​ഒ​മ്പ​ത് റോ​ക്ക​റ്റാ​ണ്​ രണ്ടു ബഹിരാകാശ യാത്രികരുമായി പ​റ​ന്നു​യ​ർ​ന്ന​ത്. ശ​നി​യാ​ഴ്​​ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കീ​ട്ട്​ 3.22നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സ​​െൻറ​റി​ൽ നീ​ൽ ആം​സ്​​ട്രോ​ങ്​ ച​ന്ദ്ര​നി​ലേ​ക്ക്​ പ​റ​ന്നു​യ​ർ​ന്ന വിക്ഷേപണത്തറ​യായ 39 ‘എ’​യി​ൽ​നി​ന്നാ​ണ്​ റോ​ക്ക​റ്റ്​ പൊങ്ങിയത്.

വ്യാ​ഴാ​ഴ്​​ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന വി​ക്ഷേ​പ​ണം മോ​ശം കാ​ലാ​വ​സ്​​ഥ​യെ​ത്തു​ട​ർ​ന്ന്​ ശ​നി​യാ​ഴ്​​ച​യി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​മു​ഖ വ്യ​വ​സാ​യി ഇ​ലോ​ൺ മ​സ്​​കി​​​​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ക​മ്പ​നി​യാ​ണ്​ സ്​​പേ​സ്​ എ​ക്​​സ്. നാ​സ​യു​മാ​യി കൈ​കോ​ർ​ത്ത്​ സ്വ​കാ​ര്യ​പേ​ട​ക​ത്തി​ൽ സ​ഞ്ചാ​രി​ക​ളെ അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​ച്ച്​ (ഐ.​എ​സ്.​എ​സ്) പ​ു​തു​ച​രി​ത്രം ര​ചി​ക്കാ​നു​ള്ള കു​തി​പ്പി​ലാ​ണ്​ റോ​ക്ക​റ്റ്. ഒ​മ്പ​തു​വ​ര്‍ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ്​ അ​മേ​രി​ക്ക​ന്‍ മ​ണ്ണി​ല്‍നി​ന്നും നാ​സ​യു​ടെ സ​ഞ്ചാ​രി​ക​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പ​റ​ക്കു​ന്ന​ത്.

സ്‌​പേ​സ് എ​ക്‌​സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഡ്രാ​ഗ​ണ്‍ ക്രൂ ​പേ​ട​ക​ത്തി​ൽ ബോ​ബ് ബെ​ങ്ക​ൻ, ഡ​ഗ്ല​സ്​ ഹ​ര്‍ലി എ​ന്നീ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ക​രാ​ണു​ള്ള​ത്. ഇ​രു​വ​രും സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ആ​ദ്യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​യി മാ​റി. 19 മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ്​ ഇ​വ​ർ ബ​ഹി​രാ​കാ​ശ നി​ല​യി​​ത്തി​ലെ​ത്തു​ക.  യു.​എ​സ്​ ബ​ഹി​രാ​കാ​ശ ​ഗ​വേ​ഷ​ക​ൻ ക്രി​സ്​ കാ​സി​ഡി, റ​ഷ്യ​ൻ ഗ​വേ​ഷ​ക​രാ​യ അ​ന​റ്റോ​ലി ഇ​വാ​നി​ഷി​ൻ, ഇ​വാ​ൻ വാ​ഗ്​​ന​ർ എ​ന്നി​വ​രാ​ണ്​ നി​ല​വി​ൽ അ​ന്താ​രാ​ഷ്​​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലു​ള്ള​ത്.  യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ വി​ക്ഷേ​പ​ണം കാ​ണാ​ൻ ഫ്ലോ​റി​ഡ​യി​ലെ​ത്തി​യി​രു​ന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com