Monday, December 23, 2024
Google search engine
HomeIndiaപണ ഞെരുക്കത്തിലും സിഐടിയു ശുപാർശ തള്ളിയില്ല; ശമ്പള വർധന 9000 രൂപ, വിവാദം

പണ ഞെരുക്കത്തിലും സിഐടിയു ശുപാർശ തള്ളിയില്ല; ശമ്പള വർധന 9000 രൂപ, വിവാദം

തിരുവനന്തപുരം ∙ കോവിഡിനിടെ ശമ്പള വർധനയിലും രാഷ്ട്രീയം കലർത്തി സർക്കാർ. ജീവൻ പണയം വച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കോ ആശാ വർക്കർമാർക്കോ ഒരു രൂപ പോലും ഇൻസെന്റീവ് നൽകാത്ത സർക്കാർ, താൽക്കാലികാടിസ്ഥാനത്തിലുള്ള പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റുമാർക്ക് ഒറ്റയടിക്ക് കൂട്ടിയത് 9000 രൂപ. സിഐടിയു യൂണിയന്റെ ശുപാർശയിലായിരുന്നു ശമ്പള വർധന. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ 140 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് ചികിത്സക്കിടെ രോഗം പിടിപെട്ടത്.

ഇവര്‍ക്ക് ഇന്‍സെന്റീവെങ്കിലും നല്‍കണമെന്ന് അവലോകന യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി അനുവദിച്ചില്ല. സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ അനുകൂല്യം മരവിപ്പിച്ചത് സെപ്റ്റംബർ വരെ നീട്ടി, വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിന് പിന്നിലും സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്. ‌വില്ലേജ് ഓഫിസർമാരുടെ വര്‍ധിപ്പിച്ച ശമ്പളം റദ്ദാക്കിയതിൽ സർക്കാർ നിരത്തിയ ന്യായവും ഇതുതന്നെയായിരുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ ശമ്പളം 21,860 രൂപയിൽ നിന്ന് 30,385 ആക്കിയാണ് ഇപ്പോൾ ഉയർത്തിയത്. ഒറ്റയടിക്ക് കൂട്ടിയത് ഒന്‍പതിനായിരത്തോളം രൂപ. 2017 ലാണ് 6,500 രൂപ കൂട്ടിയത്. നാലു വർഷത്തിനിടയിൽ 10,500 രൂപയുടെ വര്‍ധന. സിഐടിയുവിന് കീഴിലുള്ള ടെക്നിക്കൽ അസിസ്റ്റന്റ് ഓർഗനൈസേഷനിലാണ് ആകെയുള്ള 941 ടെക്നിക്കൽ അസിസ്റ്റന്റുമാരിൽ 900 പേരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com