Wednesday, April 24, 2024
Google search engine
HomeIndiaനൽകിയത്​ സാക്ഷികളെ ചോദ്യം ചെയ്യാനുള്ള നോട്ടീസ്;​ ശിവശങ്ക​ർ സാക്ഷി?

നൽകിയത്​ സാക്ഷികളെ ചോദ്യം ചെയ്യാനുള്ള നോട്ടീസ്;​ ശിവശങ്ക​ർ സാക്ഷി?

അ​റു​തി​യില്ലാതെ അ​ഭ്യൂ​ഹം തു​ട​രു​ന്നു

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​ൻ മു​ൻ ഐ.​ടി സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​റി​ന്​ എ​ൻ.​െ​എ.​എ ന​ൽ​കി​യ നോ​ട്ടീ​സ്​ അ​ദ്ദേ​ഹ​ത്തെ  സാ​ക്ഷി​യാ​ക്കാ​നി​ട​യു​ണ്ടെ​ന്ന അ​ഭ്യൂ​ഹം പ​ര​ത്തി. ​തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ കൊ​ച്ചി​യി​ലെ എ​ൻ.​ഐ.​എ ഓ​ഫി​സി​ൽ​ ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​യ​പ്പോ​ൾ മു​ത​ൽ ശി​വ​ശ​ങ്ക​റി​നെ സാ​ക്ഷി​യാ​ക്കി എ​ൻ.​െ​എ.​എ കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ നി​യ​മ വി​ദ​ഗ്​​ധ​ര​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.  എ​ന്നാ​ൽ, ദി​വ​സം മു​ഴു​വ​ൻ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ സാ​ക്ഷി​പ്പ​ട്ടി​ക​യി​ലാ​ണോ പ്ര​തി​പ്പ​ട്ടി​ക​യി​ലാ​ണോ എ​ന്ന്​ വ്യ​ക്​​ത​മാ​ക്കാ​തെ ശി​വ​ശ​ങ്ക​റി​നെ വി​ട്ട​യ​ച്ച​തോ​ടെ അ​റു​തി​യാ​വാ​തെ അ​ഭ്യൂ​ഹം തു​ട​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്​​ച വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച വി​ട്ട​യ​ച്ച​ത്. ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം 160 പ്ര​കാ​ര​മു​ള്ള നോ​ട്ടീ​സ്​ ന​ൽ​കി​ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു വ​രു​ത്തി​യ​താ​ണ്​ അ​ഭ്യൂ​ഹ​ത്തി​നി​ട​യാ​ക്കി​യ​ത്​.

സാ​ധാ​ര​ണ 160 പ്ര​കാ​ര​മു​ള്ള നോ​ട്ടീ​സ്​ ന​ൽ​കു​ന്ന​ത്​ സാ​ക്ഷി​ക​ളെ ചോ​ദ്യം​ ചെ​യ്യാ​ൻ വി​ളി​ച്ചു വ​രു​ത്താ​നാ​ണ്. പ്ര​തി​ക​ളെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​രെ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം 41എ ​പ്ര​കാ​ര​മു​ള്ള നോ​ട്ടീ​സ്​​ ന​ൽ​കി​യാ​ണ്​ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു​വ​രു​ത്താ​റു​ള്ള​ത്. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​​ട്ടേ​റെ ആ​രോ​പ​ണ​ങ്ങ​ൾ ശി​വ​ശ​ങ്ക​റി​നെ​തി​രെ ഉ​യ​രു​ന്ന​തി​നി​ടെ സി.​ആ​ർ.​പി.​സി 160 പ്ര​കാ​രം നോ​ട്ടീ​സ്​ ന​ൽ​കി​യ​താ​ണ്​ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നി​ട​യാ​ക്കി​യ​ത്. എ​ന്നാ​ൽ, 160 പ്ര​കാ​രം വി​ളി​ച്ചു വ​രു​ത്തു​ന്ന​യാ​ൾ​ക്ക്​ കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന്​​ ക​ണ്ടെ​ത്തി​യാ​ൽ പ്ര​തി​യാ​ക്കാ​നും അ​റ​സ്​​റ്റ്​​ ​​െച​യ്യാ​നും ത​ട​സ്സ​മി​ല്ലെ​ന്ന്​ നി​യ​മ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. 

സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ ഉ​ന്ന​ത സ്​​ഥാ​ന​ത്തി​രി​ക്കു​ന്ന ഐ.​എ.​എ​സ്​ ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​നെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ്​​ 160 പ്ര​കാ​രം നോ​ട്ടീ​സ്​ ന​ൽ​കി വി​ളി​ച്ചു​വ​രു​ത്തി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലു​ക​ളി​ലൂ​ടെ പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്ക​ലാ​ണ്​ ഇ​പ്പോ​ൾ എ​ൻ.​െ​എ.​എ​യു​ടെ ല​ക്ഷ്യം. ആ​വ​ശ്യ​മെ​ങ്കി​ൽ ചോ​ദ്യം ചെ​യ്യ​ലി​​െൻറ ഏ​ത്​ ഘ​ട്ട​ത്തി​ൽ വേ​ണ​മെ​ങ്കി​ലും പ്ര​തി​യാ​ക്കാ​നും ക​ഴി​യും. കേ​സി​ന്​ ബ​ല​മേ​കു​മെ​ന്നും കൂ​റു​മാ​റ​ല​ട​ക്കം കേ​സി​നെ ബാ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ശി​വ​ശ​ങ്ക​റി​ൽ​നി​ന്നു​ണ്ടാ​കി​ല്ലെ​ന്നും ഉ​റ​പ്പു വ​രു​ത്താ​നാ​യാ​ൽ മാ​ത്ര​മേ സാ​ക്ഷി​യാ​ക്കു​ന്ന കാ​ര്യം എ​ൻ.​ഐ.​എ പ​രി​ഗ​ണി​ക്കൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com