Thursday, April 18, 2024
Google search engine
HomeInternationalനേഷൻസ്​ ലീഗ്​: ഇറ്റലിയെ പിടിച്ചുകെട്ടി ബോസ്​നിയ; ​ പോളണ്ടിനെതിരെ നെതർലൻഡ്​സിന്​ ജയം

നേഷൻസ്​ ലീഗ്​: ഇറ്റലിയെ പിടിച്ചുകെട്ടി ബോസ്​നിയ; ​ പോളണ്ടിനെതിരെ നെതർലൻഡ്​സിന്​ ജയം

ലണ്ടൻ: തുടർച്ചയായി 11 മത്സരങ്ങൾ ജയിച്ച്​ കുതിക്കുകയായിരുന്ന ഇറ്റലിക്ക്​ കൂച്ചുവിലങ്ങിട്ട്​ ബോസ്​നിയ. ​

യുവേഫ നേഷൻസ്​ ലീഗ്​ ‘എ’ ഗ്രൂപ്​ ഒന്നിലെ മത്സരത്തിൽ 1-1നാണ്​ ബോസ്​നിയ-ഹെർസഗോവിന ഇറ്റലി​യുടെ ​ൈജത്രയാത്രക്ക്​ തടയിട്ടത്​. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ നെതർലൻഡ്​സ്​ 1-0ത്തിന്​ പോളണ്ടിനെ വീഴ്​ത്തി ആശ്വസിച്ചു.

ലോറൻസോ ഇൻസിനെ, ആന്ദ്രെ ബെലോട്ടി എന്നിവരുമായി തുടങ്ങിയ ഇറ്റലിക്കെതിരെ 57ാം മിനിറ്റിൽ എഡിൻ സെകോയുടെ ​ഗോളിലാണ്​ ബോസ്​നിയ വല കുലുക്കിയത്​. അപ്രതീക്ഷിതമായി ബോസ്​നിയക്കാർ മുന്നിലെത്തിയതോടെ അസൂറിപ്പട ഇളകി. ഒടുവിൽ 67ാം മിനിറ്റിൽ ഇൻസിനെയും സ്​റ്റെഫാനോ സെൻസിയും നടത്തിയ ശ്രമം ഡിഫ്ലക്ടഡ്​ ഗോളായി സമാപിച്ചു.

ഡച്ച്​ എസ്​കേപ്

സൂപ്പർ കോച്ച്​ റൊണാൾഡ്​ കൂമാ​ൻ ബാഴ്​സലോണയിലേക്ക്​ കൂടുമാറിയ ഞെട്ടലിൽനിന്ന്​ മുക്തരാവാത്ത നെതർലൻഡ്​സിനെ 61ാം മിനിറ്റിൽ സ്​റ്റീവൻ ബെർഗ്വി​െൻറ ഗോളാണ്​ രക്ഷിച്ചത്​.

കൂമാ​െൻറ അസിസ്​റ്റൻറായിരുന്ന ​ഡ്വിറ്റ്​ ലോവെഗാസിനു കീഴിലാണ്​ ഡച്ചുകാർ കളത്തിലിറങ്ങിയത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com