Friday, September 20, 2024
Google search engine
HomeIndiaനാട്ടിലിറങ്ങിയ പന്നിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ കുഴിയിൽ വീണു

നാട്ടിലിറങ്ങിയ പന്നിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ കുഴിയിൽ വീണു

കരുവാരകുണ്ട് (മലപ്പുറം): ജനവാസ കേന്ദ്രത്തിലിറങ്ങിയ പന്നിക്കൂട്ടത്തിലെ കുട്ടികൾ കൂട്ടമായി കുഴിയിലകപ്പെട്ടു. സെപ്റ്റിക് ടാങ്കിനായി നിർമിച്ച കുഴിയിലാണ് 20 കാട്ടുപന്നിക്കുഞ്ഞുങ്ങൾ വീണത്. കരുവാരകുണ്ട് വീട്ടിക്കുന്നിലെ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കൊല്ലേപുലത്ത് ജയപ്രകാശി​െൻറ പുരയിടത്തിൽ തിങ്കളാഴ്ച പുലർച്ചയാണ് സംഭവം.

ഈ ഭാഗത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. അർധരാത്രിയോടെ വീടുകൾക്ക് സമീപമെത്തുന്ന ഇവ കനത്തനാശം വിതക്കാറുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലും പന്നിക്കൂട്ടത്തി​െൻറ ശബ്​ദം ഇവർ കേട്ടിരുന്നു. പുലർന്നപ്പോഴാണ് ഇവ കുഴിലകപ്പെട്ടതായി കണ്ടത്. വിവരം കിട്ടിയതിനെ തുടർന്ന് എത്തിയ വനപാലകർ ഇവയെ പുറത്തെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com