Monday, September 16, 2024
Google search engine
HomeIndiaതട്ടിക്കൊണ്ടുപോയി മർദനം: വിഗ്രഹം ബഷീര്‍ അടക്കം നാലുപേർ പിടിയിൽ

തട്ടിക്കൊണ്ടുപോയി മർദനം: വിഗ്രഹം ബഷീര്‍ അടക്കം നാലുപേർ പിടിയിൽ

കൊണ്ടോട്ടി: ദുബൈയില്‍നിന്ന്​ എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ സ്വര്‍ണക്കടത്ത്​ സംഘത്തിലെ നാലുപേര്‍ പിടിയില്‍. മലപ്പുറം മമ്പാട് കച്ചേരിക്കുനിയില്‍ മുഹമ്മദ് ബഷീര്‍ എന്ന വിഗ്രഹം ബഷീര്‍ (45), കോരക്കാട് ഇഷല്‍ മന്‍സില്‍ അബ്​ദുൽ നാസര്‍ (46), താമരശ്ശേരി ചെമ്പായി മുഹമ്മദ് (54) ഇവരുടെ മരുമകന്‍ താമരശ്ശേരി കണ്ണീരുപ്പില്‍ ഫസല്‍ എന്ന ഗുണ്ടാ ഫസല്‍ (31) എന്നിവരെയാണ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം സഹിതം പിടികൂടിയത്. നിരവധി കേസുകളിൽ പ്രതികളായ ഇവരില്‍നിന്ന്​ രണ്ട്​ വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ 17ന് ദുബൈയില്‍നിന്ന്​ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്ന തൊട്ടില്‍പ്പാലം സ്വദേശി പാറശ്ശേരി മിത്തല്‍ റിയാസിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്​റ്റ്​. ആറ്​ വാഹനങ്ങളിലായെത്തിയ സ്വര്‍ണക്കടത്ത്​ സംഘം കൊണ്ടോട്ടി കാളോത്ത് ​െവച്ച്​ റിയാസ്​ സഞ്ചരിച്ച കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മർദിച്ച്​ മുക്കം ടൗണില്‍ ഇറക്കിവി​ട്ടെന്നാണ്​ കേസ്​.

നിധിയായി തങ്കവിഗ്രഹം ലഭി​െച്ചന്ന പേരിൽ തട്ടിപ്പ്​ നടത്തിയതടക്കം നിലമ്പൂര്‍, വണ്ടൂര്‍, കല്‍പ്പറ്റ, ഒറ്റപ്പാലം, പാലക്കാട് സ്​റ്റേഷനുകളിലായി ബഷീറി​െൻറ പേരില്‍ നിരവധി കേസുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി കസ്​റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ല പൊലീസ് മേധാവി അബ്​ദുൽ കരീമിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസി​െൻറ നിർദേശപ്രകാരം കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എം. ബിജു, എസ്.ഐമാരായ വിനോദ് വലിയാറ്റൂര്‍, അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്​ദുൽ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, സി.പി.ഒമാരായ സുലൈമാന്‍, സുനൂപ്, ശ്രീജിത്ത്, സജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com