Wednesday, April 24, 2024
Google search engine
HomeIndiaടൂറിനിൽ ഗോൾമഴ പെയ്യിച്ച്​ യുവൻറസ്​

ടൂറിനിൽ ഗോൾമഴ പെയ്യിച്ച്​ യുവൻറസ്​

ഗോളും അസിസ്​റ്റുമായി തിളങ്ങി റൊണാൾഡോ

ടൂറിൻ: അനായാസ ജയവുമായി​ യുവൻറസ്​ ഇറ്റാലിയൻ ഫുട്​ബാൾ ലീഗിൽ ഏഴ്​ പോയൻറ്​ ലീഡോടെ ഒന്നാം സ്​ഥാനം നിലനിർത്തി.  സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊാണാൾഡോ സീസണിലെ 23ാം ഗോൾ സ്​കോർ ചെയ്​ത മത്സരത്തിൽ ലെച്ചെക്കെതിരെ 4-0ത്തിനായിരുന്നു യുവൻറസിൻെറ വിജയം

പൗളോ ഡിബാല, ഗോൺസാലോ ഹിഗ്വിൻ, മതിയാസ്​ ഡിലിറ്റ്​ എന്നിവരും വിജയികൾക്കായി സ്വന്തം മൈതാനത്തിൽ ലക്ഷ്യം കണ്ടു​. ആദ്യ പകുതിയിൽ ഫാബിയോ ലൂസിയോനി പുറത്തുപോയതോടെ​ 10 പേരുമായാണ്​ ലെച്ചെ മത്സരം പൂർത്തിയാക്കിയത്​. മത്സരത്തിൻെറ തുടക്കത്തിൽ റൊണാൾഡോയും ഫെഡറികോ ബെർണാഡെഷിയും ഗോളവസരങ്ങൾ നഷ്​ടപ്പെടുത്തിയെങ്കിലും 53ാം മിനിറ്റിൽ ഡിബാല ഗോൾവേട്ടക്ക്​ തുടക്കമിട്ടു. ഹോംഗ്രൗണ്ടിൽ യുവെക്കായി ഡിബാല നേടുന്ന 50ാം ഗോളായിരുന്നു അത്

റൊണാൾഡോയായിരുന്നു അസിസ്​റ്റ്​. 62ാം മിനിറ്റിൽ പോർചുഗീസ്​ സൂപ്പർ താരം പെനാൽറ്റിയിലൂടെ ടീമിൻെറ രണ്ടാം ഗോൾ നേടി. 83ാം മിനിറ്റിലായിരുന്നു ഹിഗ്വിൻെറ മൂന്നാം ഗോൾ.  85ാം മിനിറ്റിൽ ഡഗ്ലസ്​ കോസ്​റ്റയുടെ പാസിൽ നിന്നും മാത്തിസ്​ ഡിലിറ്റ്​ പട്ടിക തികച്ചു. ഗോളും അസിസ്​റ്റും കളിക്കളത്തിലെ ചടുല നീക്കങ്ങളുമായി റെണാൾഡോ നിറഞ്ഞുനിന്ന മത്സരം കൂടിയായിരുന്നു ഇത്​. സീരി എയിൽ 20ാം എതിരാളിക്കെതിരെയാണ്​ റൊണാൾഡോ ഗോൾ സ്​കോർ ചെയ്യുന്നത്​. ലീഗിൽ ഇതുവരെ നേരിട്ട 21ൽ 20 ടീമുകൾക്കെതിരെയു​ം താരം സ്​കോർ ചെയ്​തു

2018 ഏപ്രിലിന്​ ശേഷം  തു​ടർച്ചയായ ഏഴാം ഹോം മത്സരത്തിലാണ്​ യുവൻറസ്​ വിജയിക്കുന്നത്​. കഴിഞ്ഞ ദിവസം രണ്ടാം സ്​ഥാനക്കാരായ ലാസിയോ അത്​ലാൻറയോട്​ 3-2ന്​ തോറ്റതോടെയാണ്​ മൗറീസിയോ സാറിക്കും സംഘത്തിനും ഏഴ്​ പോയൻറ്​ ലീഡ്​ നേടാനായത്​. തുടർച്ചയായ ഒമ്പതാം സീരി എ കിരീടം ലക്ഷ്യം വെച്ച്​ കുതിക്കുന്ന യുവൻറസിന്​ 28 മത്സരങ്ങളിൽ നിന്നും 69 പോയൻറുണ്ട്​. ഒരു​മത്സരം കുറച്ചു കളിച്ച ലാസിയോ 62 പോയൻറുമായി പിറകിലുണ്ട്​. ചൊവ്വാഴ്​ച ജിനോവക്കെതിരെയാണ്​ യുവെയുടെ അടുത്ത മത്സരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com