Friday, December 6, 2024
Google search engine
HomeIndiaചൈന ആക്രമണത്തിന്​ ഉപയോഗിച്ചത്​ കല്ലും ആണിതറച്ച വടികളും

ചൈന ആക്രമണത്തിന്​ ഉപയോഗിച്ചത്​ കല്ലും ആണിതറച്ച വടികളും

ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ ചൈന ഉപയോഗിച്ചത്​ കല്ലും ആണിതറച്ച വടികളും. ആണിതറച്ച വടി ഉപയോഗിച്ച്​ അടിക്കുകയായിരുന്നു. അതിർത്തിയിൽ വെടിവെപ്പ്​ നടന്നിട്ടില്ല എന്ന്​ അധികൃതർ നേരത്തേ സ്​ഥിരീകരിച്ചിരുന്നു. സൈനികരെ മർദ്ദിച്ചകൊലപ്പെടുത്തുകയായിരുന്നു​െവന്നായിരുന്നു വിവരം. എന്നാൽ മർദ്ദനത്തിന്​ ഉപയോഗിച്ചതെന്ന്​ കരുതുന്ന ആണിതറച്ച വടികളുടെ ചിത്രം പുറത്തുവന്നു.

16 ബീഹാർ റെജിമ​െൻറ്​ കമാൻഡിങ്​ ഓഫിസറായ കേണൽ സന്തോഷ്​ ബാബു ഉൾപ്പെടെ 20 സൈനികരെയാണ്​ രാജ്യത്തിന്​ നഷ്​ടമായത്​. തിങ്കളാഴ്​ച രാത്രിയാണ്​ ചൈന കല്ലും ആണിതറച്ച വടികളും ഉപയോഗിച്ച്​ സൈന്യത്തെ ആക്രമിച്ചത്​. ഇത്തരത്തിൽ ആണിതറച്ച വടികൾ മേയ്​ 18നും 19നും ലഡാക്കിൽ നടന്ന ആക്രമണത്തിന്​ ചൈന ഉപയോഗിച്ചിട്ടുണ്ട്​. സൈനികരുടെ മൃതദേഹം മുറിവുകളോടെ കണ്ടെത്തിയത്​ ആശങ്ക ഉയർത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com