Saturday, July 27, 2024
Google search engine
HomeIndiaചൈനീസ്​ ഉൽപന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ ടെലികോം കമ്പനികൾക്ക്​ നിർദേശം

ചൈനീസ്​ ഉൽപന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ ടെലികോം കമ്പനികൾക്ക്​ നിർദേശം

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ്​ ഇടപാടുകളും ഉൽപന്നങ്ങളുടെ ഉപയോഗവും നിയന്ത്രിക്കാൻ ടെലികോം കമ്പനികൾക്ക്​ നിർദേശം. നവീകരണ പ്രവർത്തികളിൽ നിന്ന്​ ചൈനീസ്​ ഉൽപന്നങ്ങളെ ഒഴിവാക്കാനും ആവശ്യപ്പെട്ടു. ബി.എസ്​.എൻ.എൽ, എം.ടി.എൻ.എൽ മറ്റു സ്വകാര്യ  ടെലികോം കമ്പനികൾ എന്നിവർക്കാണ്​ കേന്ദ്ര ടെലികോം മന്ത്രാലയം നിർദേശം നൽകിയത്​.  സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ്​ നിർദേശമെന്നാണ്​ വിവരം

4ജി നെറ്റ്​വർക്കിൻെറ നവീകരണ പ്രവൃത്തികളിൽ ചൈനയുമായി ബന്ധപ്പെട്ട കരാറുകൾ ഉൾപ്പെടെ എല്ലാം പുനപരിശോധിക്കാനും നിർദേശം നൽകി. കഴിഞ്ഞദിവസം കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ചൈനയുടെ ആക്രമണത്തിൽ 20 സൈനികർ വീരമൃത്യു വരിച്ചതിന്​ പിന്നാലെയാണ്​ തീരുമാനം. ചൈനീസ്​ ഉൽപന്നങ്ങളും ആപ്ലിക്കേഷനുകളും ഇന്ത്യയിൽ ബഹിഷ്​കരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു

  അതേസമയം, കോൺഫെഡറേഷൻ ഓഫ്​ ഓൾ ഇന്ത്യ ട്രെഡേഴ്​സ്​ ചൈനീസ്​ നിർമിത സൗന്ദര്യവർധകവസ്തുക്കൾ, ബാഗുകൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ, വാച്ചുകൾ തുടങ്ങി 450 ഓളം ഉൽപന്നങ്ങൾ ബഹിഷ്​കരിക്കണമെന്ന്​ ആവശ്യപ്പെട്ടു. ചൈനയിൽനിന്ന്​ ഉൽപന്നങ്ങളുടെ ഇറക്കുമതി കുറക്കലാണ്​ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com