Friday, December 6, 2024
Google search engine
HomeCovid-19കോവിഡ്​ വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച്​ പഞ്ചാബ്

കോവിഡ്​ വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച്​ പഞ്ചാബ്

കോവിഡ്​ വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച്​ പഞ്ചാബ്​ചണ്ഡിഗഢ്​: കോവിഡ്​ കേസുകളുടെ വർധനവ്​ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്​ നിയന്ത്രണങ്ങൾ കടുപ്പിച്ച്​ പഞ്ചാബ്​ സർക്കാർ. ദിവസേന രാത്രി കർഫ്യൂവും സംസ്ഥാനത്തെ 167 നഗരങ്ങളിലും പട്ടണങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണും ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി അമരീന്ദർ സിങ്​ അറിയിച്ചു. ആഗസ്​റ്റ്​ 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാത്രി ഏഴുമണിമുതൽ രാവിലെ അഞ്ചു മണിവരെയാകും കർഫ്യു. വിവാഹം, സംസ്​കാര ചടങ്ങ്​ എന്നിവക്ക്​ പുറമേ ആളുകൾ ഒത്തുചേരുന്നതിന്​ അനുമതി ഇല്ല. അടിയന്തരാവശ്യത്തിന്​ അല്ലാത്ത പൊതു, സ്വകാര്യ ഗതാഗതം നിയന്ത്രിക്കും.

ഇന്ന് പ്രഖ്യാപിച്ച അടിയന്തര നടപടികളുടെ ഭാഗമായി സർക്കാർ, സ്വകാര്യ ഓഫീസുകൾ 50 ശതമാനം ജീവക്കാരുടെ ഹാജരോടെയാകും പ്രവർത്തിക്കുക. കോവിഡിനെ നേരിടാൻ യുദ്ധസമാനമായ തയാറെടുപ്പിലാണ്​​ സർക്കാറെന്നും അമരീന്ദർ സിങ്​ പറഞ്ഞു.

നിലവിലുള്ള കേസുകൾ തന്നെ ധാരാളമാണ്​. സംസ്ഥാനത്തിൻെറ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതെ അതിനെ നിയന്ത്രിച്ചുകൊണ്ടുപോകേണ്ടതുണ്ട്. കോവിഡ്​ മൂലം സംസ്ഥാനത്തുണ്ടായ 920 കോവിഡ് ബന്ധിത മരണങ്ങളിൽ ഓരോന്നും തന്നെ വേദനിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്​ 36,083 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതുവരെ 22,703 പേർ രോഗമുക്തി നേടി. 920 പേർക്ക്​ ജീവൻ നഷ്​ടമാവുകയും ചെയ്​തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com