Friday, September 20, 2024
Google search engine
HomeCovid-19കോവിഡ്​ ബാധിതരുമായി സമ്പർക്കത്തിൽ വന്ന രോഗലക്ഷണമില്ലാത്തവർക്ക്​ പരിശോധന വേണ്ടെന്ന്​ യു.എസ്

കോവിഡ്​ ബാധിതരുമായി സമ്പർക്കത്തിൽ വന്ന രോഗലക്ഷണമില്ലാത്തവർക്ക്​ പരിശോധന വേണ്ടെന്ന്​ യു.എസ്

വാഷിങ്ടണ്‍: കോവിഡ്​ ബാധിതരുമായി അടുത്ത സമ്പർക്കത്തിൽ വന്നവർ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിൽ അത്തരം ആളുകൾ കോവിഡ്​ പരിശോധന നടത്തേണ്ടതില്ലെന്ന് യു.എസ്​ ആരോഗ്യ വിഭാഗം. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെൻറർ ഔദ്യോഗിക വെബ്‌സൈറ്റില്‍ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം വന്നത്. വൈറ്റ് ഹൗസി​െൻറ ഇടപെടല്‍ മൂലമാണ് മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരിൽ രോഗ പരിശോധന നടത്തുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്ന ആരോഗ്യവിഭാഗം നിലപാട് മാറ്റിയതെന്തെന്ന്​ വ്യക്തമായിയിട്ടില്ല. കോവിഡ് പരിശോധനകളുടെ എണ്ണം കുറയ്ക്കുമെന്ന് പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പരിശോധന വര്‍ധിച്ചിരിക്കുന്നതാണ് അമേരിക്കയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന ആരോപണമുയരാൻ കാരണമെന്നും ട്രംപ് പറഞ്ഞിരുന്നു.

ലോകത്ത് മറ്റേത് രാജ്യങ്ങളേക്കാളും പരിശോധന നടത്തുന്നതുകൊണ്ടാണ് അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നുനില്‍ക്കുന്നതെന്നായിരുന്നു ട്രംപി​െൻറ വാദം. പറയുന്നു. കോവിഡ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകുന്നവർ പരിശോധന വിധേയമാകണമായിരുന്നു. എന്നാൽ സമ്പർക്കമുള്ളവരിൽ പരിശോധന വേണ്ടെന്ന പുതിയ മാർഗനിർദേശം കൂടുതൽ പേരിലേക്ക്​ രോഗം പടരാൻ കാരണമാകുമെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള അമേരിക്കയിൽ 5.8 ദശലക്ഷം ആളുകൾക്കാണ്​ രോഗം ബാധിച്ചത്​. ഇതുവരെ 180,000 പേർ കോവിഡിനെ തുടർന്ന്​ മരിക്കുകയും ചെയ്​തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com