Saturday, July 27, 2024
Google search engine
HomeIndiaകോവിഡ്​: ഗൾഫിൽ രണ്ടു​ മലയാളികൾ മരിച്ചു

കോവിഡ്​: ഗൾഫിൽ രണ്ടു​ മലയാളികൾ മരിച്ചു

ദു​ബൈ: കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു മ​ല​യാ​ളി​ക​ൾ യു.​എ.​ഇ​യി​ലും സൗ​ദി​യി​ലു​മാ​യി മ​രി​ച്ചു. മ​ല​പ്പു​റം തി​രൂ​ർ നി​റ​മ​രു​തൂ​ർ മ​ങ്ങാ​ട് സ്വ​ദേ​ശി ഉ​മ​ർ​ബാ​വ​യാ​ണ് (58) യു.​എ.​ഇ​യി​ലെ ഫു​ജൈ​റ​യി​ൽ മ​രി​ച്ച​ത്. ഇ​വി​ടെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ പി.​ആ​ർ.​ഒ ആ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഖ​ബ​റ​ട​ക്കം യു.​എ.​ഇ​യി​ൽ​ത​ന്നെ ന​ട​ക്കും. പി​താ​വ്​: മു​ണ്ടേ​ക്കാ​ട്ട് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ബാ​വ ഹാ​ജി. മാ​താ​വ്​: ആ​യി​ശ​ക്കു​ട്ടി. ഭാ​ര്യ: റം​ല​ത്ത്. മ​ക്ക​ൾ: ന​സ​റു​ദ്ദീ​ൻ (സൗ​ദി), അ​ബൂ​സാ​മ​ത്ത് (ഫു​ജൈ​റ), മ​ഖ്​​ബൂ​ൽ (ഷാ​ർ​ജ), മെ​ഹ്റു​ന്നി​സ. മ​രു​മ​ക്ക​ൾ: ഷ​ക്കീ​ല ബാ​നു, അ​ന്ന​ത്ത്, ഫാ​രി​ഷ, ഉ​വൈ​സ്.

പ​യ്യ​ന്നൂ​ർ വെ​ള്ളൂ​രി​ന​ടു​ത്ത്​ പു​തി​യ​വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശ് (48) ആ​ണ്​ റി​യാ​ദി​ൽ മ​രി​ച്ച​ത്.  സു​വൈ​ദി അ​ൽ​ഹ​മ്മാ​ദി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. റി​യാ​ദ് ‘ത​റ​വാ​ട് കൂ​ട്ടാ​യ്​​മ’​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സീ​നി​യ​ർ ഡി​സൈ​ന​റാ​യി​രു​ന്നു. പു​തി​യ വീ​ട് നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് അ​ന്ത്യം. പ​ത്മ​നാ​ഭ​ൻ ന​മ്പ്യാ​ർ-​കാ​മാ​ക്ഷി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്രി​യ (പു​തി​യ​തെ​രു). മ​ക്ക​ൾ: ന​വ​നീ​ത്,  ന​ന്ദ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ര​വി​ന്ദാ​ക്ഷ​ൻ, സു​മ (പെ​രി​ന്ത​ൽ​മ​ണ്ണ), പ​രേ​ത​നാ​യ പ​ത്മാ​ക്ഷ​ൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com