Wednesday, April 24, 2024
Google search engine
HomeIndiaകള്ള് ഷാപ്പ് മാനേജറെ തലയ്ക്കടിച്ച് സ്വർണ്ണമാല കവർന്നു

കള്ള് ഷാപ്പ് മാനേജറെ തലയ്ക്കടിച്ച് സ്വർണ്ണമാല കവർന്നു

ചാലക്കുടി: കള്ള് ഷാപ്പ് മാനേജറെ തലയ്ക്കടിച്ച ശേഷം മോഷ്ടാക്കൾ സ്വർണ്ണമാല കവർന്നു. നെന്മണിക്കര കണ്ണത്ത് പറമ്പിൽ മനോജി(43)നാണ് തലക്കടിയേറ്റത്. പോട്ട നാട്ടുകുന്ന് ഭാഗത്തെ കള്ള് ഷാപ്പിൽ ഞായറാഴ്ച രാവിലെ 9.15ന് ആയിരുന്നു സംഭവം. കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു

കള്ള് കുടിക്കാനെത്തിയ ഇവർ കുപ്പിയെടുത്ത് മനോജി​െൻറ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് കഴുത്തിലുണ്ടായിരുന്ന രണ്ടേ കാൽ പവൻ മാലയും പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പരിക്കേറ്റ മനോജിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ ചാലക്കുടി പൊലീസ് അന്വേഷണം ഊർജിതമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com