Monday, October 7, 2024
Google search engine
HomeUncategorizedഎന്താണ് ക്രെഡിറ്റ് കാർഡ്..?ക്രെഡിറ്റ് കാർഡുകൾ കൊണ്ടുള്ള മറ്റു ഗുണങ്ങൾ

എന്താണ് ക്രെഡിറ്റ് കാർഡ്..?ക്രെഡിറ്റ് കാർഡുകൾ കൊണ്ടുള്ള മറ്റു ഗുണങ്ങൾ

ഇന്ന് പല ആളുകൾക്കും പേടി തോന്നുന്ന ഒരു സർവീസ് ആണ് ക്രെഡിറ്റ് കാർഡുകൾ. “ഇതിൽ തല വെച്ച് കൊടുക്കരുത് പെട്ടുപോകും” എന്നുള്ള ഉപദേശങ്ങൾ പല പ്രാവശ്യം കേട്ടിട്ടുണ്ട്. കഴിഞ്ഞ എട്ടുവർഷമായി പല ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളാണ് ഞാൻ. ഇന്നേവരെ ഒറ്റ രൂപ പോലും fine ആയി അങ്ങോട്ട് കൊടുക്കേണ്ടി വന്നിട്ടില്ല എന്നു മാത്രമല്ല റിവാർഡ് പോയിൻറ്കളും ഓഫറുകളും മറ്റുമായി നല്ല ലാഭം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

നമുക്ക് അത്യാവശ്യമായി ഒരു പതിനായിരം രൂപയുടെ ആവശ്യം വരുന്നു. സാലറി വരാൻ ഇനിയും 15 ദിവസം കൂടിയുണ്ട്. അപ്പോൾ നമ്മൾ എന്ത് ചെയ്യും..? നമ്മുടെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനോട് 10k കടമായി വാങ്ങുന്നു സാലറി കിട്ടുമ്പോൾ അത് തിരിച്ചു കൊടുക്കുന്നു. സിമ്പിളായി പറഞ്ഞാൽ ഇതുതന്നെയാണ് ക്രെഡിറ്റ് കാർഡുകളും ചെയ്യുന്നത്. ബാങ്ക് നിങ്ങൾക്ക് ഒരു മാസത്തേക്ക് ഒരു നിശ്ചിത തുക ക്രെഡിറ്റ് ആയി നൽകുന്നു. ആ തുകയ്ക്ക് “ക്രെഡിറ്റ് ലിമിറ്റ്” എന്നാണ് പറയുന്നത്. നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് ക്രെഡിറ്റ് ലിമിറ്റ് കൂടുകയോ കുറയുകയോ ചെയ്യാം. ഉദാഹരണത്തിന് പോസ്റ്റ്പെയ്ഡ് കണക്ഷൻ ഉപയോഗിക്കുന്നവർക്ക് മൊബൈൽ കമ്പനി ഒരു നിശ്ചിത തുക ലിമിറ്റ് നൽകുന്നു. ആ ലിമിറ്റ് വരെയുള്ള തുകയ്ക്ക് അവർക്ക് ഒരു മാസം വിളിക്കാം. അതിനുശേഷം കമ്പനി നിശ്ചയിച്ചിരിക്കുന്ന ദിവസം ഒരു ബില്ല് വരുന്നു. ആ ബില്ല് അടയ്ക്കേണ്ട ഒരു ലാസ്റ്റ് ഡേറ്റ് ഉണ്ട്. ആ ഡേറ്റ് നുള്ളിൽ അടച്ചാൽ യാതൊരുവിധ ഫൈനുകളും വരുന്നതല്ല. ഇതുതന്നെയാണ് ക്രെഡിറ്റ് കാർഡ്കളിലും ഉള്ളത്.

ക്രെഡിറ്റ് കാർഡിൽ ഫൈൻ വരാൻ കാരണം തന്നെ ക്രെഡിറ്റ് കാർഡ് സിസ്റ്റത്തെ കുറിച്ചുള്ള അജ്ഞതയാണ്. നിങ്ങൾക്ക് ഒരു മാസത്തേക്ക് അമ്പതിനായിരം രൂപ ബാങ്ക് ലിമിറ്റ് നൽകിയിട്ടുണ്ടെങ്കിൽ അതിനുള്ളിൽ തന്നെ ചെലവാക്കേണ്ടതാണ്. അതിൽ കൂടുതൽ ചിലവാക്കിയാൽ ഓവർ ലിമിറ്റ് ചാർജ് വരും. അതുപോലെ സമയത്ത് ബിൽ അടച്ചില്ലെങ്കിൽ പലതരത്തിലുള്ള ഫൈനുകൾ എല്ലാം ചേർത്ത് നല്ലൊരു തുക അടയ്ക്കേണ്ടി വരും.രണ്ടുതരം ക്രെഡിറ്റ് കാർഡുകൾ ആണുള്ളത്. ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡുകൾ അഥവാ കാർഡ് ഉപയോഗിക്കുന്നതിന് യാതൊരുവിധ വാർഷിക ഫീസും നൽകേണ്ടതില്ലാത്ത കാർഡുകൾ; പിന്നെ ആനുവൽ ചാർജ് ഈടാക്കുന്ന ക്രെഡിറ്റ് കാർഡുകൾ. പരമാവധി ആനുവൽ ചാർജ് ഇല്ലാത്ത ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡുകൾ എടുക്കാൻ ശ്രമിക്കുക. വാർഷിക ഫീസ് 500 രൂപ മുതൽ 10,000 രൂപ വരെയുള്ള കാർഡുകൾ ലഭ്യമാണ്. ആനുവൽ ചാർജ് ഉള്ള കാർഡുകളിൽ ഒരു നിശ്ചിത തുകയ്ക്ക് ഒരു വർഷം പർച്ചേസ് ചെയ്താൽ ആ തുക തിരികെ ലഭിക്കുന്നതാണ്. നിങ്ങൾക്ക് ലഭിക്കുന്ന ക്രെഡിറ്റ് കാർഡിൽ ഒരു മാസത്തേക്ക് ഒരു നിശ്ചിത ക്രെഡിറ്റ് ലിമിറ്റ് ബാങ്ക് തരുന്നതാണ്. ആ തുകയ്ക്ക് ഉള്ളിൽ പർച്ചേസ് ചെയ്താൽ യാതൊരുവിധ ഫൈനുകളും ഉണ്ടാവുന്നതല്ല. അതുപോലെതന്നെ മാസത്തിൽ ഒരു ദിവസം നിങ്ങളുടെ “ബിൽ ഡേറ്റ്” അഥവാ ബിൽ ജനറേറ്റ് ആകുന്ന ദിവസം ഉണ്ട്. ആ ദിവസം ബാങ്ക് നിങ്ങളുടെ ബിൽ ഇമെയിൽ വഴിയോ എസ്എംഎസ് വഴിയോ അയച്ചുതരുന്നതാണ്. നിങ്ങളുടെ ബിൽ ജനറേറ്റ് ആകുന്ന ദിവസത്തിന് “ബിൽ ഡേറ്റ്” എന്ന് പറയുന്നു. ബിൽ ഡേറ്റിന് ശേഷം ഒരു നിശ്ചിത ദിവസത്തിനുള്ളിൽ നിങ്ങൾ ബിൽ അടക്കേണ്ട ലാസ്റ്റ് ഡേറ്റിന് “ഡ്യൂ ഡേറ്റ്” എന്ന് പറയുന്നു. ബിൽ ഡേറ്റിൽ നിന്നും 15 മുതൽ 18 ദിവസത്തിനു ശേഷമായിരിക്കും ഡ്യൂ ഡേറ്റ്. ഓരോ ബാങ്കുകൾക്കും ഇത് വ്യത്യസ്തമാണ്. ഡ്യൂ ഡേറ്റ് നുള്ളിൽ മുഴുവൻ തുകയും അടയ്ക്കുന്നവർക്ക് യാതൊരുവിധ ഫൈനുകളും ഉണ്ടായിരിക്കുന്നതല്ല.

Total_Amount_Due_and_Minimum_Amount_Due

ക്രെഡിറ്റ് കാർഡ് ബില്ലിൽ പലർക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്ന രണ്ട് തുകകൾ ആണ് ടോട്ടൽ എമൗണ്ട് ഡ്യൂവും മിനിമം എമൗണ്ട് ഡ്യൂവും. TAD എന്നാൽ ഒരു കസ്റ്റമർ ഒരു ബില്ലിങ് സൈക്കിളിൽ ചിലവാക്കിയ മുഴുവൻ പർച്ചേസ് കളുടെയും ടോട്ടൽ തുകയാണ്. യാതൊരുവിധ ഫൈനും ഉണ്ടാവാതിരിക്കാൻ ആയി ഈ എമൗണ്ട് മുഴുവൻ ഡ്യൂ ഡേറ്റിനുള്ളിൽ അടയ്ക്കേണ്ടതാണ്. മുഴുവൻ തുകയും അടയ്ക്കാൻ കഴിയാത്തവർ മിനിമം ആയി അടയ്ക്കേണ്ട എമൗണ്ട് ആണ് MAD. മിനിമം എമൗണ്ട് ഡ്യൂ അടയ്ക്കുന്നവർക്ക് ബാക്കിയുള്ള തുകയിലും അതിനുശേഷം അവർ പർച്ചേസ് ചെയ്യുന്ന തുകകളിലും ഓരോ ബാങ്കിന്റെയും പോളിസി അനുസരിച്ച് പലിശ ആവുന്നതാണ്.

ക്രെഡിറ്റ്കാർഡിൽവന്നേക്കാവുന്നമെയിൻഫൈനുകൾ

1. Over Limit Charge: ബാങ്ക് ഒരു മാസത്തേക്ക് നൽകിയിരിക്കുന്ന ക്രെഡിറ്റ് ലിമിറ്റിൽ കൂടുതൽ ഉപയോഗിച്ചാൽ ഓവർ ലിമിറ്റ് ചാർജ് ആവുന്നതാണ്. Rs 600 + gst എങ്കിലും മിനിമം വരാറുണ്ട്.2. Late Fee:- ഡ്യൂ ഡേറ്റ് നുള്ളിൽ ബിൽ അടച്ചില്ലെങ്കിൽ വരുന്ന ഫൈൻ ആണിത്. മിനിമം അമൗണ്ട് ഡ്യൂ എങ്കിലും അടച്ചാൽ late fee വരില്ല, പകരം പലിശ മാത്രം വരും. ഒന്നും അടച്ചില്ലെങ്കിൽ late ഫീ + interest ഉണ്ടാവും.3. Interest:- സാധാരണ 3.5% ആണ് ക്രെഡിറ്റ്കാർഡിൽ പലിശ വരാറുള്ളത്. ബിൽ അടയ്ക്കാത്ത സമയങ്ങളിൽ നമ്മൾ വാങ്ങുന്ന സാധനങ്ങളുടെ എമൗണ്ടിലും പലിശ വന്നേക്കാവുന്നതാണ്.

ക്രെഡിറ്റ്കാർഡുകൾകൊണ്ടുള്ളമറ്റുഗുണങ്ങൾ

1. ക്രെഡിറ്റ് കാർഡ് കൊണ്ട് നമ്മൾ വാങ്ങുന്ന ഓരോ തുകയ്ക്കും ഒരു നിശ്ചിത റിവാർഡ് പോയിൻറ് നമ്മുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവുന്നുണ്ട്. റിവാർഡ് പോയിൻറ് വാല്യൂ ഓരോ ബാങ്കുകളിലും വ്യത്യസ്തമാണ്. മിക്ക ബാങ്കുകളിലും 2000 റിവാർഡ് പോയിൻറ്കൾ 500 രൂപയ്ക്ക് സമമാണ്2. ആമസോൺ, flipkart തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർ ആണെങ്കിൽ ക്രെഡിറ്റ് കാർഡുകൾ കൊണ്ട് വലിയ ലാഭം ഉണ്ടാവാറുണ്ട്. മിക്ക സെയിലുകളിലും 10% വരെ instant discount കിട്ടാറുണ്ട്. 3. ചില പ്രീമിയം കാർഡുകളിൽ എയർപോർട്ട് ലോഞ്ച് ഫെസിലിറ്റി ഫ്രീയായി കിട്ടാറുണ്ട്. ഈ ഫെസിലിറ്റി ഉപയോഗിച്ചുകൊണ്ട് എയർപോർട്ട് ലോഞ്ച് കളിൽ നിന്നും ഫ്രീയായി food, cold drinks, coffee, tea എന്നിവ ലഭിക്കുന്നതാണ്. International Airport കളിൽ Priority Pass ഉപയോഗിച്ച് മദ്യം അടക്കമുള്ള ഭക്ഷണ പാനീയങ്ങൾ ഫ്രീയായി ലഭിക്കുന്നതാണ്.4. പണത്തിന് പെട്ടെന്ന് ഒരു ആവശ്യം വരുമ്പോൾ ആരുടെയും മുമ്പിൽ കൈ നീട്ടാതെ നമുക്ക് സ്വന്തമായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാൻ കഴിയും. (ഡ്യൂ ഡേറ്റ് നുള്ളിൽ തിരിച്ചടയ്ക്കാൻ പണം ഉണ്ടാവും എന്ന് ഉറപ്പ് ഉള്ളവർക്ക് മാത്രം)ഇതൊക്കെയാണ് ക്രെഡിറ്റ് കാർഡ് നെ പറ്റിയുള്ള ചില പ്രധാന കാര്യങ്ങൾ. ബുദ്ധിപൂർവ്വം ഉപയോഗിച്ചാൽ വളരെ ലാഭകരവും ഇതേപ്പറ്റി വലിയ ധാരണ ഇല്ലാതെ ഉപയോഗിച്ചാൽ വലിയ നഷ്ടങ്ങൾ ഉണ്ടാക്കാനും കഴിയുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡ്.😊

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com